Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    • മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വലിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് . പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമീഷനെ പ്രഖ്യാപിച്ച മന്ത്രി, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുമെന്നും പരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നും ഉറപ്പുനൽകി. ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷ തത്വം പാലിക്കുമെന്ന ഇടതുപക്ഷ സർക്കാരുകളുടെ നയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമായ ഡി.എ, ഡി.ആർ കുടിശ്ശികകൾ പൂർണ്ണമായും നൽകാൻ ബജറ്റിൽ തീരുമാനമായി. ഒരു ഗഡു ഡി.എ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും. ബാക്കിയുള്ള എല്ലാ കുടിശ്ശിക ഗഡുക്കളും മാർച്ചിലെ ശമ്പളത്തിനൊപ്പം വിതരണം ചെയ്യും. ഇതിനായുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടാതെ, നിർത്തലാക്കിയിരുന്ന ഹൗസ് ബിൽഡിങ് അഡ്വാൻസ് (HBA) പുനഃസ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും നിർണ്ണായകമായ മറ്റൊരു പ്രഖ്യാപനം പങ്കാളിത്ത പെൻഷന് പകരമുള്ള ‘അഷ്വേഡ് പെൻഷൻ’‌ പദ്ധതിയാണ്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ഉറപ്പാക്കുന്ന ഈ പദ്ധതി ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലുള്ള എൻ.പി.എസ് അംഗങ്ങൾക്ക് പുതിയ പദ്ധതിയിലേക്ക് മാറാൻ അവസരമുണ്ടാകും. താല്പര്യമുള്ളവർക്ക് എൻ.പി.എസിൽ തന്നെ തുടരാനും സാധിക്കും.

    രണ്ട് മണിക്കൂറും 54 മിനിറ്റും നീണ്ട പ്രസംഗത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സ്പർശിക്കുന്ന ക്ഷേമപദ്ധതികളും മന്ത്രി അവതരിപ്പിച്ചു. ബിരുദതലം വരെ പഠനം സൗജന്യമാക്കിയതും സ്കൂൾ വിദ്യാർത്ഥികൾ, ഹരിത കർമ്മസേനാംഗങ്ങൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ എന്നിവർക്കായി പ്രഖ്യാപിച്ച പ്രത്യേക ഇൻഷുറൻസ് പദ്ധതികളും ശ്രദ്ധേയമാണ്. ആശ-അങ്കണവാടി ജീവനക്കാരുടെ വേതന വർധനവിനൊപ്പം പത്രപ്രവർത്തക പെൻഷനും ബജറ്റിൽ വർധിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    budget 2026 Kerala KN Balagopal Parliament state budget
    Latest News
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026
    വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    15/03/2026
    മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.