Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    • സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    • മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    തമിഴ്നാട്ടില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടു; തിരച്ചിലിന് സ്‌കൂബാ ടീമിനെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു

    ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ കരിങ്കല്‍ ക്വാറിയിലെ ജലാശയത്തില്‍ കാണാതായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പൂളപ്പാടം സ്വദേശിയും വിദ്യാര്‍ഥിയുമായ കെ.പി. മുഹമ്മദ് അഷ്മിലിന്റെ (20) മൃതദേഹം കണ്ടെത്തി. പൂളപ്പാടം പത്താര്‍ കരിപ്പറമ്പന്‍ വീട്ടില്‍ അഷ്റഫിന്റെയും നുസ്റത്തിന്റെയും മകനാണ് കെ.പി. മുഹമ്മദ് അഷ്മില്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ചെന്നൈയിലെ നോര്‍ക്കയുടെ എന്‍ആര്‍കെ ഡെവലപ്മെന്റ് ഓഫീസര്‍ അനു ചാക്കോ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം തേടിയതിനെ തുടര്‍ന്നു ചെന്നൈയില്‍ നിന്നെത്തിയ സ്‌കൂബാ ടീം നടത്തിയ ഊര്‍ജിത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം മൃതദേഹം നാട്ടിലേക്ക് അയയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുന്നൂറ് അടിയിലേറെ താഴ്ചയുള്ളതാണ് അപകടം നടന്ന കുളം. മുഹമ്മദ് അഷ്മില്‍ ഉള്‍പ്പെടെ 10 അംഗ സംഘമാണ് കുളിക്കാനിറങ്ങിയത്.

    കോഴിക്കോട് ആക്സിയോണ്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡിപ്ലോമ വിദ്യാര്‍ഥികളായ മുഹമ്മദ് അഷ്മില്‍ ഉള്‍പ്പെടെയുള്ളവര്‍
    വരണവാസിയിലെ റാനേ മദ്രാസ് ലിമിറ്റഡില്‍ പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു.

    ആദ്യ ഘട്ടത്തില്‍ ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചില്‍ അപര്യാപ്തമാണെന്ന് മുഹമ്മദ് അഷ്മിലിന്റെ സുഹൃത്തുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇവര്‍ ചെന്നൈയിലെ നോര്‍ക്ക ഡെവലപ്മെന്റ് ഓഫീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഈ വിവരം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനു കൈമാറി. ഇതേ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്‍ആര്‍ കെ ഡവലപ്മെന്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BodyRecovery Drowning Nilambur Tamilnadu
    Latest News
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025
    യു.എ.ഇയില്‍ വേനല്‍ കനക്കുന്നു; താപനില 50 കടക്കുമെന്ന് മുന്നറിയിപ്പ്
    04/07/2025
    സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി
    04/07/2025
    മയക്കുമരുന്ന് വേട്ട; യുഎഇയും കുവൈത്തും സംയുക്തമായി പിടിച്ചെടുത്തത് 110 കിലോ മയക്കുമരുന്ന്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.