തിരുവനന്തപുരം– രാജ്ഭവന് സംഘടിപ്പിക്കുന്ന പരിപാടികള്‍, വിവിധ സംസ്ഥാനങ്ങളുടെ സ്ഥാപക ദിനാഘോഷങ്ങള്‍ തുടങ്ങിയ ചടങ്ങുകളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുശ്പാര്ച്ഛന നടത്തി തന്നെ പരിപാടി ആരംഭിക്കുമെന്ന് രാജ്ഭവന് വൃത്തള്‍. എന്നാല്‍ രാജ്ഭവനില്‍ നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികളില്‍ ഭാരതാംബയുടെ ചിത്രവും പുശ്പാര്ച്ഛനയും ഒഴിവാക്കാന്‍ ധാരണയായി. മന്ത്രിമാരുടെ സത്യപ്രതിജ്ഞകള്‍, കേരള ശ്രീ പുരസ്കാര ദാനം തുടങ്ങിയ നിലവിളക്ക് കൊളുത്തിയല്ലാതെ നടത്തുന്ന ചടങ്ങുകളിലാണ് ഭാരതാംബയെ ഒഴിവാക്കുക.
ഓപറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പ്രഭാഷണത്തിന് ആര്.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയെ അതിഥിയാക്കിയതോടെയാണ് പുതിയ ഗവര്‍ണര്‍ക്കെതിരെ സംഘപരിവാര്വത്കരണ വിമര്‍ശനം ആദ്യമായി ഉയര്‍ന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ തള്ളിപ്പറഞ്ഞിരുന്നു. കൃഷി മന്ത്രി പി. പ്രസാദ് പങ്കെടുക്കാനിരുന്ന പരിസ്ഥിതിദിന ആഘോഷത്തിലും രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാബ ചിത്രത്തിന് പുശ്പാര്ച്ഛന ഒരുക്കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിട്ടുനിന്നു. രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബക്കെതിരെ നിരവധിയാളുകള്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികളില്‍ ഒഴിവാക്കാന്‍ തീരുമാനമായത്.