പാലക്കാട്– തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതി അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദാണ് (24) വീണ്ടും അറസ്റ്റിലായത്. വാളയാര്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വാളയാര്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ് രാജീവിന്റെ നേത്രത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാളയാര്‍ കേസില്‍ ക്രൈംബ്രാഞ്ച് സംഘം ആദ്യം അറസ്റ്റ് ചെയ്തത് അരുണ്‍ പ്രസാദിനെയായിരുന്നു. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്. സി.ബി.ഐയുടെ രണ്ടാമത്തെ അന്യേഷണസംഘം വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.