Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, July 1
    Breaking:
    • സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    • സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    • ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    • റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
    • വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഡോ.കെ.എ.കെ അബ്ദുല്ല, സൗദിയുടെയും നാടിന്റെയും പ്രിയ ഡോക്ടർ

    അഹമ്മദ് പാതിരപ്പറ്റBy അഹമ്മദ് പാതിരപ്പറ്റ14/08/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നാട്ടുകാരെയെല്ലാം ദു:ഖത്തിലാഴ്ത്തി വിടപറഞ്ഞ ഡോ.കാണങ്കണ്ടി (കെ.എ.കെ).അബ്ദുല്ല നാട്ടുകാർക്കേറെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ ആദ്യത്തെ ഡോക്ടർ എന്നതിന് പുറമെ, എക്കാലത്തും ആളുകൾക്കൊപ്പം നിന്ന മനുഷ്യസ്നേഹി എന്ന എഴുതിവെക്കാത്ത ബിരുദം കൂടിയുണ്ട് അദ്ദേഹത്തിന്. പഠിപ്പിൽ മിടുക്കനായ കെ.എ.കെ മെഡിസിൻ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചീക്കോന്ന് പ്രദേശത്ത് നിന്ന് എം.ബി.ബി.എസ്.പാസ്സായി ആദ്യ ഡോക്ടർ എന്ന ബഹുമതിക്ക് അർഹനാകുകയും ചെയ്തു. ഞങ്ങളോക്കെ കുട്ടിക്കാലത്ത് താരപ്രഭയോടെയായിരുന്നു അദ്ദേഹത്തെ വീക്ഷിച്ചിരുന്നത്. ഞങ്ങൾക്കെല്ലാം ഉപദേശങ്ങൾ നൽകാനും അദ്ദേഹം സദാ രംഗത്തുണ്ടാകുമായിരുന്നു.

    എം.ബി.ബി.എസ് പാസ്സായ ശേഷം കോഴിക്കോട് കോയേൻ്റെ ആശുപത്രിയെന്ന് നാട്ടുകാർ വിശേഷിപ്പിച്ചിരുന്ന കലിക്കറ്റ് നേഴ്സിംഗ് ഹോമിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. അദ്ദേഹത്തിൻ്റെ സാന്നിധ്യം നാട്ടുകാർക്കും പരിസര പ്രദേശത്തുകാർക്കും ഏറെ ആശ്വാസം പകർന്നിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1979 കാലത്താണ് സൗദിയിലെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലെത്തി പ്രാക്ടീസ്‌ ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളൊന്നും ഏറെയില്ലാത്ത ആ കാലഘട്ടത്തിൽ ഹജ് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എ.കെ.യും തൻ്റെ ബന്ധുവായ പരേതനായ ഡോ. പരീദിൻ്റെയം സേവനങ്ങൾ നാട്ടിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ഹജ്ജിനെത്തുന്നവർക്ക് ഏറെ ആശ്വാസകരമായിരുന്നു. തന്റെ ഡ്യൂട്ടി കഴിഞ്ഞാൽ ഹജിന്നെത്തിയവരെ സന്ദർശിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും അവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. പ്രവാസം ശക്തിപ്പെടുന്ന എൺപതുകളിൽ ജോലി അന്വേഷിച്ചു ജിദ്ദയിലെത്തുന്നവർക്ക് ജോലി കണ്ടെത്താനും മറ്റും അദ്ദേഹം സഹായിച്ചിരുന്നതായി പഴയ പ്രവാസികളായ നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

    ആദ്യ ഡോക്ടർ എന്ന ഒരു തലക്കനവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. നാട്ടിലെ സാധാരണക്കാർക്ക് ഇടയിലായിരുന്നു അദ്ദേഹത്തിൻ്റെ സഹവാസം. തികച്ചും ജനകീയനായിരുന്ന ഡോക്ടർ നാട്ടിലെ എല്ലാ നല്ല സംരംഭങ്ങളിലും സഹകരിക്കുകയും ചെയ്തു.

    താമസം കോഴിക്കോട്ടേക്ക് മാറ്റിയിട്ടും നാടുമായുള്ള ബന്ധം അദ്ദേഹം നിലനിർത്തി. പ്രവാസം മതിയാക്കിയ ശേഷം താൻ കളിച്ചു വളർന്ന വീട്ടിനടത്ത് തന്നെ സ്വന്തമായി ഒരു വീട് പണിയുകയും ഇടക്കിടെ നാട്ടിലെത്തി താമസിക്കുകയും ചെയ്തിരുന്നു. നാട്ടിലെ കല്ല്യാണപരിപാടികളിലും, പരിചയമുള്ളവർ മരണപ്പെട്ടാൽ വീടുകൾ സന്ദർശിച്ചു കുടുംബങ്ങളെ ദുഃഖമറിയിക്കാനും എത്തിയിരുന്നു.
    ശാന്ത സ്വഭാവക്കാരനായിരുന്നെങ്കിലും സ്നേഹമുള്ള മനസ്സിൻ്റെ ഉടമയായിരുന്നു.

    സമീപകാലത്താണ് രോഗം അദ്ദേഹത്തെ തളർത്തിയത്. എന്നിട്ടും കാണങ്കണ്ടി കുടുംബ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി പദവിയലങ്കരിച്ചിരുന്നു. സമീപകാലത്ത് നടന്ന കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷകനായെത്തിയ പി.എം.എ.ഗഫൂൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു.

    വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ഖത്തർ സന്ദർശിച്ചത്. ആ കാലത്തെ ചീക്കോന്നുകാരുടെ കൂട്ടായ്മ അദ്ദേഹത്തിനു സ്വീകരണം ഒരുക്കുകയും ചെയ്തു. നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ നല്ല സംരംഭങ്ങളിലും അദ്ദേഹത്തിൻ്റെ കയ്യൊപ്പുണ്ടാകാറുണ്ടായിരുന്നു. സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ഡോക്ടറുടെ വിയോഗം നാടിനും കുടുംബത്തിനും തീരാനഷ്ടമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kak abdullah
    Latest News
    സൗദിയില്‍ പാചകവാതക വില കുത്തനെ ഉയര്‍ത്തി
    01/07/2026
    സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് നിരക്കുകൾ നിലവിൽ വന്നു; പുതുക്കിയ ഫീസ വിവരങ്ങൾ അറിയാം
    01/07/2026
    ലോകകപ്പ് റൗണ്ട് ഓഫ് 32; ഇന്ന് വമ്പൻ പോരാട്ടങ്ങൾ, ഇംഗ്ലണ്ടും ബെൽജിയവും യു.എസ്.എയും ഇന്ന് കോർട്ടിൽ
    01/07/2026
    റാസ് ലഫാൻ അപകടത്തിൽ മരണമടഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആദരാഞ്ജലി
    01/07/2026
    വേൾഡ് മലയാളി കൗൺസിൽ കുടുംബ സംഗമം
    01/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.