Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    • വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    • സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    • സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്
    • കിഴക്കന്‍ ജറൂസലേമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനം ഇസ്രായില്‍ തകര്‍ത്തതിനെ അപലപിച്ച് പതിനൊന്ന് രാജ്യങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ദേശങ്ങളെയും സംസ്കാരങ്ങളെയും കോർത്തിണക്കിയ ഭാഷയാണ് അറബി; ഫലസ്തീൻ അംബാസിഡർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/12/2025 Kerala Local 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കേരള അറബ് ചേംബറിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര അറബിഭാഷ വാരോഘോഷ പരിപാടികളുടെ ഉദ്ഘാടനം ഫലസ്തീൻ അംബാസിഡർ ഡോ. അബ്ദുല്ല മുഹമ്മദ് അബൂ ഷാവേഷ് നിർവഹിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് – വിവിധ ദേശങ്ങളെയും സംസ്കാരങ്ങളെയും സമ്പന്നമാക്കുകയും കോർത്തിണക്കുകയും ചെയ്ത ഭാഷയാണ് അറബിയെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ ഡോ: അബ്ദുല്ല മുഹമ്മദ് അബൂ ഷാവേഷ് പറഞ്ഞു.

    അന്താരാഷ്ട്ര അറബി ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കേരള അറബ് ചേംബറിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന അറബിക് വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2 ബില്യൺ മനുഷ്യരുടെ വ്യവഹാര ഭാഷയായ അറബി ഇന്ന് ആഗോള വാണിജ്യഭാഷ കൂടിയായി ഉയർന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭ 1978 ൽ യു.എൻ ഭാഷയായി അറബിയെ അംഗീകരിച്ചത് മുതൽ അറബി ഭാഷക്ക് പുതിയ മാനങ്ങൾ കൈവന്നു. 2010 മുതൽ ഡിസംബറിൽ അറബി ഭാഷാ ദിനവും ആചരിച്ചു തുടങ്ങി.‌‍

    ഇന്ത്യൻ ജനത അറബി ഭാഷക്ക് നൽകുന്ന പ്രാധാന്യവും ഇന്ത്യയിലെ അറബി ഭാഷാ പണ്ഡിതർ നൽകിയ രചനാത്മകമായ സംഭാവനകളും പ്രശംസനീയമാണ്.

    സാംസ്കാരിക ടൂറിസം മേഖലയും അറബിഭാഷയുടെ സൗന്ദര്യം ആസ്വദിക്കുന്നു. പുതുതലമുറ അറബിഭാഷയും സാഹിത്യവും പഠിക്കാൻ കാണിക്കുന്ന ആവേശം ശ്രദ്ധേയമാണ്.

    കഴിഞ്ഞ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ രചിക്കപ്പെട്ട അറബി കവിതകൾ ഫലസ്തീനിനെ കുറിച്ചായിരിക്കും. ഫലസ്തീനിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ ലോകത്തോട് സംവദിക്കാൻ അറബി ഭാഷ മാധ്യമമായി പ്രവർത്തിച്ചു. അദ്ദേഹം കൂട്ടിച്ചേർത്തു.

    സുലൈമാൻ ഹാജി കാരാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് സർവകലാ ശാല അറബിക് വിഭാഗം മുൻ ചെയർമാൻ ഡോ. മുഹ് യിദ്ധീൻ കുട്ടി, ഫെയ്സ് ലീഡർഷിപ്പ് സ്കൂൾ ചെയർമാൻ ഇ. യഅകൂബ് ഫൈസി, ഇൻഡോ -അറബ് മിഷൻ സെക്രട്ടറി ഡോ. അമീൻ മുഹമ്മദ് സഖാഫി, സയ്യിദ് സൈൻ ബാഫഖി തങ്ങൾ, മുൻ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി. വീരാൻ കുട്ടി, കമാൽ വരദൂർ (ചന്ദ്രിക) മുസ്ഥഫ പി എറയ്ക്കൽ (സിറാജ്). ടി.കെ ജോഷി (സുപ്രഭാതം), സുഹൈൽ ബി.കെ (മാധ്യമം), വേലായുധൻ മുറ്റോളിൽ, ബശീർ എടാട്ട്, ഹാരിസ് പാലാഴി തുടങ്ങിയവർ പ്രസംഗിച്ചു.

    മുഹമ്മദ് തസ്നീം സാഗതവും അമീറലി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arabic chamber Arabic Language International Arabic Reading Kozhikode Palestine palestine ambassador
    Latest News
    എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    29/01/2026
    വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    29/01/2026
    സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    29/01/2026
    സംസ്ഥാന ബജറ്റ്; ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും വേതന വർധനവ്
    29/01/2026
    കിഴക്കന്‍ ജറൂസലേമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനം ഇസ്രായില്‍ തകര്‍ത്തതിനെ അപലപിച്ച് പതിനൊന്ന് രാജ്യങ്ങള്‍
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.