തിരുവനന്തപുരം– സി.പി.എം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എം സ്വരാജിന്റെ ഭാര്യ സരിത മേനോന് നിയമവിരുദ്ധമായാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി പി.എച്.ഡി നല്‍കിയതെന്ന് ആരോപണം. പി.എച്ച്.ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്കി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നല്കിയ എല്ലാം പി.എച്ച്.ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്യേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പി.എച്ച്.ഡി ബിരുദം നേടുന്നതിന് 2008ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത സരിത, നിശ്ചിത പിഴയടച്ച് പ്രബന്ധം മൂല്യനിര്‍ണയം നടത്തിച്ച് അഞ്ചുമാസത്തനുള്ളില് ബിരുദവും നേടിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ പിഴയടച്ചാല്‍ ഗവേഷണ കാലാവധി കഴിഞ്ഞ ആര്‍ക്കും പി.എച്ച്.ഡി നല്‍കാമെന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ ആനുകൂല്യത്തിലാണ് ഇത് കരസ്ഥമാക്കിയതെന്നും ആരോപണമുണ്ട്. കോളജ് അധ്യാപക നിയമനത്തിന് നെറ്റ് യോഗ്യതയോ പി.എച്ച്.ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ സരിത നെറ്റ് യോഗ്യത നേടിയിട്ടില്ലെന്നും 2001ല്‍ കേരള സര്‍വകലാശാലയില്‍ നിന്നുനേടിയ എം.ബി.എ ബിരുദം മാത്രമാണുള്ളതെന്നും സേവ് യൂനിവേഴ്്സിറ്റി കാമ്പയിന് കമ്മിറ്റി ആരോപിക്കുന്നു.