Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • അബുദാബി കെ.എം.സി.സി യോഗത്തിൽ തർക്കം, റിപ്പോർട്ടർ ചാനൽ വാർത്ത കള്ളം-കെ.എം.സി.സി
    • ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
    • മയക്കുമരുന്ന് വില്‍പന; കുവൈത്തിൽ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • പ്രവാസികൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാം, വഴികൾ വിശദീകരിച്ച് ദമാമിൽ കാപ് ഇൻഡെക്സ് സംഗമം
    • ഇസ്രായിൽ ഉണ്ടെങ്കിൽ 2026 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചിച്ച് സ്‌പെയിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ആലപ്പുഴയെ  അന്താരാഷ്ട്ര  ജലടൂറിസം കേന്ദ്രമാക്കാൻ 93 കോടിയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/04/2025 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആലപ്പുഴ-സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ  ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക്  കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടർ അലക്സ് വർഗീസ്  അറിയിച്ചു . സംസ്ഥാന
    സർക്കാർ  തയ്യാറിക്കിയ ആലപ്പുഴ – എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്  എന്ന  പദ്ധതിക്ക്  93.177  കോടി  രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടി  രൂപ നീക്കിവച്ചു . ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകർഷണ കേന്ദ്രങ്ങളായ  ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ,  അന്താരാഷ്ട്ര ക്രൂയിസ്  ടെർമിനൽ   എന്നിവയെ  ഉന്നത   നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള  വികസനവും  നവീകരണവുമാണ്   പദ്ധതി ലക്ഷ്യമിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാൻ 24.45 കോടി  രൂപയാണ് വകയിരുത്തിയിരിക്കുന്നത്.  ഇരിപ്പിടങ്ങൾ, നടപ്പാതകൾ,  ദീപാലങ്കാരങ്ങൾ,  ലാൻഡ്  സ്‌കേപ്പിങ്, സൂചന ബോർഡുകൾ,  പാർക്കിംഗ്  ഗ്രൗണ്ട് , പ്രദർശന വേദികൾ, കോസ്റ്റ്  ഗാർഡ്  സ്റ്റേഷനുകൾ,  കായിക  വേദികൾ, സി സി ടി വികൾ , മാലിന്യ സംസ്കരണ സംവിധാനങ്ങൾ  എന്നിവയെല്ലാമാണ്  ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

    ആലപ്പുഴയുടെ ജീവനാഡിയായ  കനാലുകളുടെ  കരകൾ   നവീകരിക്കുന്നതിന്  37  കോടി  രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.  നടപ്പാതകൾ,  ഇരിപ്പിടങ്ങൾ,  ദീപാലങ്കാരങ്ങൾ,   പ്ലാസകൾ, ബോട്ട് ഡോക്കുകൾ, കഫേകൾ ,  ബോട്ട് ജെട്ടിയുടെ  വികസനം, പൊതു ജനങ്ങൾക്കായി  അടിസ്ഥാന സൗകര്യങ്ങൾ, സൂചന ബോർഡുകൾ,  സി സി ടി വികൾ , മാലിന്യ സംസ്കരണ സംവിധാനങ്ങൾ , ലാൻഡ്  സ്‌കേപ്പിങ്  എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ.

    പുന്നമട  ഫിനിഷിംഗ്  പോയിന്റിലെ  ബോട്ട് ടെർമിനൽ കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ  വലിയ ആകർഷണമാണ്. ഇവിടെ  8.5 കോടി  രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .പാർക്കിംഗ്,  മറീന , എക്സ്പീരിയൻസ് സെന്റർ , ഇൻഫർമേഷൻ കിയോസ്‌ക്കുകൾ , ജല സാഹസിക വിനോദ  കേന്ദ്രങ്ങൾ, ഭക്ഷണ ശാലകൾ, ശുചിമുറികൾ  തുടങ്ങിയവ വരുന്നതോടെ ധാരാളം പരിപാടികൾക്ക്  കേന്ദ്രബിന്ദുവായി ബോട്ട് ടെർമിനൽ മാറും.  കൂടാതെ സോഫ്റ്റ്‌ ഇന്റർവെൻഷനായി (ഡിജിറ്റൽ  ആൻഡ് സ്മാർട്ട് ടൂറിസം, സാംസ്‌കാരിക  പൈതൃക സംരക്ഷണ  പ്രവർത്തനങ്ങൾ , പാരിസ്ഥിതിക സുസ്ഥിരത തുടങ്ങിയവക്ക്)  നാല്  കോടി  രൂപയും വകയിരുത്തിയിട്ടുണ്ട്.

    കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഡയറക്ടർ ഡോ. മനോജ് കിനിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ 10 എംപ്ലാൻ വിദ്യാർഥികളാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    അബുദാബി കെ.എം.സി.സി യോഗത്തിൽ തർക്കം, റിപ്പോർട്ടർ ചാനൽ വാർത്ത കള്ളം-കെ.എം.സി.സി
    18/09/2025
    ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം
    18/09/2025
    മയക്കുമരുന്ന് വില്‍പന; കുവൈത്തിൽ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    18/09/2025
    പ്രവാസികൾക്ക് ഓഹരി വിപണിയിൽ നിക്ഷേപിക്കാം, വഴികൾ വിശദീകരിച്ച് ദമാമിൽ കാപ് ഇൻഡെക്സ് സംഗമം
    18/09/2025
    ഇസ്രായിൽ ഉണ്ടെങ്കിൽ 2026 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചിച്ച് സ്‌പെയിൻ
    18/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.