അമ്പലപ്പുഴ: സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പോളിടെക്നിക് വിദ്യാർഥി മരിച്ചു. ഹരിപ്പാട് ആനാരി മംഗലശേരിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻമാസ്റ്റർ ജയകുമാറിന്റെ മകൻ സഞ്ജു (18) ആണ് മരിച്ചത്. ദേശീയപാതയിൽ വളഞ്ഞവഴിയിലായിരുന്നു അപകടം. രാവിലെ പോളിടെക്നിക്കിലേക്ക് പോവുകയായിരുന്നു സഞ്ജു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group