Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    • റിയാദ് ഒഐസിസി മഹാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    • റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • 2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    • ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ഷൂട്ടിങ്ങിനിടെ ഇന്ദ്രൻസിന്റെ പരീക്ഷാ ഫലം; നടനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌15/11/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം/കൽപ്പറ്റ: സാക്ഷരതാ മിഷന്റെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടൻ ഇന്ദ്രൻസ്. 500-ൽ 297 മാർക്ക് നേടിയാണ് ഇന്ദ്രൻസ് വിജയിച്ചത്.

    ഫലമറിയുമ്പോൾ വയനാട്ടിൽ ഷൂട്ടിങ് തിരക്കിലായിരുന്ന താരം വിജയത്തിൽ സന്തോഷം അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, 68ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി പാസായ നടനെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. ഫെയ്‌സ്ബുക്കിൽ നടന്റെ ചിത്രവും കുറിപ്പും പങ്കുവെച്ചാണ് മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചത്.
    ‘അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ’ എന്നാണ് മന്ത്രി കുറിച്ചത്.

    പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്‌നമല്ലെന്ന് തെളിയിച്ച് ആഗസ്ത് 24-നാണ് ഇന്ദ്രൻസ് പരീക്ഷയെഴുതിയത്. രണ്ടു ദിവസമായി ആറ് വിഷയത്തിലായിരുന്നു പരീക്ഷ.

    കുട്ടിക്കാലത്ത് കുടുംബ പ്രാരാബ്ധങ്ങളാൽ നാലാം ക്ലാസിൽ പഠനം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇന്ദ്രൻസ് പറഞ്ഞു. പിന്നീട് തയ്യൽ കടയിൽ ജോലിയുമായി മുന്നോട്ടു പോയി. ശേഷം വെള്ളിത്തരിയിലെത്തി മികച്ച നടനെന്ന പേരെടുത്തപ്പോഴും പാതിവഴിയിൽ മുടങ്ങിയ പഠനവഴിയിലേക്കു തിരിക്കണമെന്ന് മനസ്സ് പറഞ്ഞു. അങ്ങനെയാണ് ഏഴാംക്ലാസ് തുല്യതാ പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാൻ തീരുമാനിച്ചത്. ഇനി പത്താംതരം തുല്യതാ പരീക്ഷയിലും ഒരു കൈ നോക്കണമെന്നുണ്ടെന്നും എന്നാൽ അതത്ര എളുപ്പമാവില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    7th class exam actor indrans Minister V Sivankutty
    Latest News
    ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    03/03/2026
    റിയാദ് ഒഐസിസി മഹാ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    03/03/2026
    റമദാനിലെ ആദ്യ പത്തില്‍ 81 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    03/03/2026
    2024 ജൂലൈക്ക് ശേഷം ആദ്യമായി ക്രൂഡ് ഓയില്‍ വില 85 ഡോളര്‍ കവിഞ്ഞു
    03/03/2026
    ഇറാന്‍ ചര്‍ച്ച ആഗ്രഹിക്കുന്നു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ്
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.