മലപ്പുറം- അരീക്കോട് തെരട്ടമ്മൽ ഫുട്ബോൾ ഗ്രൗണ്ടിൽ ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന കരിമരുന്ന് പ്രയോഗം അപകടത്തിൽ കലാശിച്ചു. ഗ്രൗണ്ടിൽനിന്ന് പൊട്ടിച്ച കരിമരുന്ന് ആളുകൾക്കിടയിലേക്ക് പതിക്കുകയായിരുന്നു. നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല എന്നാണ് വിവരം. 22 പേർക്കാണ് പരിക്കേറ്റത്. ചൈനീസ് പടക്കമാണ് അപകടമുണ്ടാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group