തിരുവനന്തപുരം – മകളെ യാത്രയാക്കാന്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ പോയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു. വര്ക്കലയിലുണ്ടായ അപകടത്തില്‍ കൊല്ലം അഞ്ചുതെങ്ങ് കോവില്‍തോട്ടം പ്രതിഭയാണ് (46) മരിച്ചത്. കൊല്ലത്ത് നഴ്സിങ്ങിന് പഠിക്കുന്ന മകളെ റെയില്‍വേ സ്റ്റേഷനില്‍ യാത്രയയക്കാന്‍ ഭര്‍ത്താവിനോടൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുകയായിരുന്നു പ്രതിഭ. സ്വകാര്യബസ് ഇരുചക്ര വാഹനത്തെ മറികടക്കവെ ബസിന്റ പിന്‍ഭാഗം സ്കൂട്ടറില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണ പ്രതിഭ തല റോഡിലിടിച്ച് അബോധാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വര്‍ക്കല – വെത്താറമൂട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹബീബി എന്ന ബസ്സാണ് ഇടിച്ചത്. ബസ് ഡ്രൈവറെ വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group