മലപ്പുറം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിയും പണ്ഡിത സഭാംഗവും ജാമിഅ: അൽഹിന്ദ് അൽ ഇസ്ലാമിയ്യ ഡിഗ്രി വിഭാഗം പ്രിൻസിപ്പലുമായ അബ്ദുൽ മാലിക് സലഫിക്ക് സൗദി ഗവ. അതിഥിയായി ഹജ് നിർവഹിക്കാൻ കേരളത്തിൽ നിന്നും ഈ വർഷം അവസരം ലഭിച്ചു. മൊറയൂർ സ്വദേശികളായ പൂക്കോടൻ മുഹമ്മദ്, ഖദീജ ദമ്പതികളുടെ മകനാണ്. വിസ്ഡം ബുക്സിന്റ ഡയറക്ടറുമാണ്.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുക്കണക്കിന് വിശിഷ്ട വ്യക്തികൾക്ക് ഹജിന് ക്ഷണം നൽകാറുണ്ട്. ഇന്ത്യയിൽ നിന്ന് ഈ വർഷം ഏകദേശം അമ്പതോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 8 ന് എംബസിയിൽ അംബാസഡറുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പുണ്ട്. ജൂൺ 9 ന് ഞായറാഴ്ചയാണ് ദൽഹിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group