ബംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ കോളജ് കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി
ഹുബ്ബള്ളിയിലെ ബിവിബി കോളജ് ഒന്നാം വര്‍ഷ മാസ്റ്റേഴ്സ് ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിദ്യാര്‍ഥിനി നേഹ ഹിരേമത്ത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ഫയാസിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. മുഖംമൂടി ധരിച്ച് കോളജിലെത്തിയ ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
പിന്നീട് കോളജ് അധികൃതരും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് നേഹയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഫയാസ് നേഹയെ കത്തി കൊണ്ട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.