കാസര്‍കോട്– ഉമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍തെന്നി കത്തിക്ക് മുകളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കാസര്‍കോഡ് വിദ്യാനഗര്‍ പാടി ബെള്ളൂറുക്ക സ്വദേശി സുലൈഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. നെഞ്ചിന് താഴെ ആഴത്തില്‍ മുറിവ് പറ്റിയ കുട്ടിയെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥിരമായി ചക്ക മുറിക്കുന്നതിനായി പലകയില്‍ കൊടുവാള്‍ ഘടിപ്പിച്ച് വെച്ചിരുന്നു. ഇതിന്റെ മുകളിലേക്കാണ് കുട്ടി വീണത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



