Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 26
    Breaking:
    • കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    • ഗാസ വെടിനിർത്തൽ: ഇസ്രായിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തര്‍
    • വെടിനിർത്തൽ കരാറിൽ ഇപ്പോഴും ഇസ്രായിലിന്റെ മറുപടിക്ക് കാത്ത് ഖത്തർ
    • യുഎസ് കോൺഗ്രസ് സ്ഥാനാർഥി ഖുർആൻ കത്തിച്ചു: മുസ്‌ലിം ലോകത്ത് രോഷം, നടപടി ആവശ്യപ്പെട്ട് സംഘടനകൾ
    • റിയാദിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരൻ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    ഓണത്തിന് മുന്നോടിയായി 24.7ലക്ഷം കുട്ടികൾക്ക് നാല് കിലോ വീതം അരി: മന്ത്രി വി ശിവൻകുട്ടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/08/2025 Kerala Happy News Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഓണത്തിന് സ്കൂൾ കുട്ടികൾക്കായുള്ള നാല് കിലോ ഗ്രാം അരിവിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു. മന്ത്രി ജി ആർ അനിൽ, ആൻ്റണി രാജു എം എൽ എ എന്നിവർ സമീപം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള ഏകദേശം 24.7 ലക്ഷം കുട്ടികൾക്ക്, ഓണത്തിന് മുന്നോടിയായി നാല് കിലോ അരി വീതം സൗജന്യമായി വിതരണം ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
    സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഓണത്തിന് സ്കൂൾ കുട്ടികൾക്കായുള്ള നാല് കിലോ ഗ്രാം അരിവിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

    “നമ്മുടെയെല്ലാം മനസ്സിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കുന്ന ഓണം ഇതാ പടിവാതിൽക്കലെത്തി.
    ഇന്ന് നമ്മൾ ഇവിടെ തുടങ്ങിവെക്കുന്ന ഈ പദ്ധതി വെറുമൊരു ഔദാര്യമല്ല, മറിച്ച് നമ്മുടെ കുട്ടികളുടെ അവകാശമാണ്. ലോകം മുഴുവൻ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഐക്യരാഷ്ട്രസഭയും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയുമെല്ലാം ഭക്ഷണം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് അടിവരയിട്ട് പറയുന്നു. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷണം എന്നത് ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ്.” – മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “നമ്മുടെ രാജ്യത്ത് ‘ഭക്ഷണം ഒരു മൗലികാവകാശമാണ്’ എന്ന ആശയം സ്ഥാപിച്ചെടുക്കാൻ ഒരുപാട് പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് 2013-ൽ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം പാർലമെൻ്റ് പാസാക്കിയത്. ഈ നിയമം വഴി, ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് നിയമപരമായ പരിരക്ഷ ലഭിച്ചു.”

    “വിദ്യാഭ്യാസം എന്നത് വെറും പാഠപുസ്തകങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെക്കൂടി ആശ്രയിച്ചിരിക്കുന്നു. വിശക്കുന്ന വയറുമായി ആർക്കും പഠിക്കാനാവില്ല. അതുകൊണ്ടുതന്നെ, കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവർക്ക് ആവശ്യമായ പോഷണവും ഉറപ്പാക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്.”

    “ഈ ലക്ഷ്യത്തോടെ ഭക്ഷ്യ വകുപ്പിന്റെ സഹകരണത്തോടെ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേനയാണ് അരി വിതരണം ചെയ്യുന്നത്. 12,024 സ്കൂളുകളിലായി 9,910 മെട്രിക് ടൺ അരിയാണ് ഇതിനായി വേണ്ടിവരുന്നത്. ഈ വലിയ ഉദ്യമം ഒരു ടീം വർക്കാണ്. സ്കൂൾ അധികൃതരും പി.ടി.എ., മദർ പി.ടി.എ. കമ്മിറ്റികളും ഈ പദ്ധതിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു.
    ഈ അരി വിതരണം വെറുമൊരു സർക്കാർ പദ്ധതി മാത്രമല്ല, ഓരോ കുട്ടിക്കും ഈ സമൂഹത്തിൽ ലഭിക്കേണ്ട പരിഗണനയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണ്.” – ഓരോ കുട്ടിക്കും സമൃദ്ധമായ ഒരു ഓണമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി പറഞ്ഞു.

    ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ ചിത്ര എസ് സ്വാഗതമാശംസിച്ചു.
    ആൻ്റണി രാജു എം എൽ എ ,വാർഡ് കൗൺസിലർ രാഖി രവികുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Kerala government onam Onam Gift Rice V Shivankutty
    Latest News
    കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി
    26/08/2025
    ഗാസ വെടിനിർത്തൽ: ഇസ്രായിലിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ഖത്തര്‍
    26/08/2025
    വെടിനിർത്തൽ കരാറിൽ ഇപ്പോഴും ഇസ്രായിലിന്റെ മറുപടിക്ക് കാത്ത് ഖത്തർ
    26/08/2025
    യുഎസ് കോൺഗ്രസ് സ്ഥാനാർഥി ഖുർആൻ കത്തിച്ചു: മുസ്‌ലിം ലോകത്ത് രോഷം, നടപടി ആവശ്യപ്പെട്ട് സംഘടനകൾ
    26/08/2025
    റിയാദിൽ വിദേശ തൊഴിലാളിയെ മർദിച്ച സൗദി പൗരൻ അറസ്റ്റിൽ
    26/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.