കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റില്‍ 600 ഡ്രൈവര്‍ കം കണ്ടക്ടര്‍ ഒഴിവുകൾ. രണ്ട് വർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. നിലവില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായവര്‍ക്കും അപേക്ഷിക്കാം. ഇവരെല്ലാത്ത ആളുകള്‍ 30000 രൂപ സെക്യൂരിട്ടി ഡെപ്പോസിറ്റായിട്ട് നല്‍കണം. 8 മണിക്കൂര്‍ ജോലിക്ക് 715 രൂപയാണ് വേതനം. അധികമണിക്കൂറിന് 130 രൂപ അധിക അലവന്‍സ് നല്‍കും. അധിക വരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇന്‍സെന്റിവ് സംവിധാനം അനുസരിച്ചുള്ള ഇന്‍സെന്റിവ് ബാറ്റയും നല്‍കും.
റാങ്ക് ലിസ്റ്റില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി റൊട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. കെ.എസ്.ആര്‍.ടി.സിയില്‍ അഞ്ച് വര്‍ഷമോ അതിലധികമോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവര്‍ക്ക് എഴുത്തു പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ് അഭിമുഖം എന്നിവയുമുണ്ടാകും. ഒരു വര്‍ഷത്തേക്കാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. 24 മുതല്‍ 55 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ താമസസ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സിവില്‍ സര്‍ജന്‍ റാങ്കില്‍ കുറയാത്ത നേത്ര രോഗ വിദഗ്ദനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ഉള്‍പ്പെടുത്തി www.cmd.kerala.gov.in വഴി ജൂണ്‍ 10ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. നിയമനം ലഭിക്കുന്ന ആളുകള്‍ സ്വിഫ്റ്റില്‍ രണ്ട് വര്‍ഷം നിര്‍ബന്ധമായും (ഒരു വര്‍ഷത്തില്‍ 240 ഡ്യൂട്ടിയില്‍ കുറയാതെ) സേവനം അനുഷ്ഠിക്കണം. അല്ലെങ്കില്‍ സെക്രൂരിട്ടി ഡെപ്പോസിറ്റ് തിരികെ ലഭിക്കില്ല.
യോഗ്യത
ഹെവി ഡ്രൈവിങ് ലൈസന്‍സ്
അംഗീകൃത ബോര്‍ഡ/സ്ഥാപനത്തില്‍ നിന്ന് പത്താംക്ലാസ്
30ല്‍ അധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനത്തില്‍ അഞ്ചു വര്‍ഷത്തെ ഡ്രൈവിംഗ് പരിജയം
വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി ധാരണ, തകരാറുകള്‍ പരിഹരിക്കാനുള്ള അറിവ്