Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 26
    Breaking:
    • താടിവെച്ചു, തൊപ്പി ധരിച്ചു എന്നതു മാത്രമായിരുന്നു അയാൾ ചെയ്ത തെറ്റ്കല്ലുകൊണ്ട് അടിച്ചുകൊന്നു
    • കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നാല് പേർ അറസ്റ്റിൽ, അഞ്ച് കാറുകൾ തകർത്തു
    • ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി, ഇറാൻ ഗായികക്ക് ചാട്ടയടി നൽകാൻ വിധി
    • ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പുതിയ പദ്ധതിക്ക് പരമോന്നത നേതാവിന്റെ പിന്തുണയുണ്ടെന്ന് ഇറാൻ പ്രസിഡന്റ്
    • കാട് വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം, ഭർത്താവ് ജുഡീഷ്യൽ കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Crime

    കാട് വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം, ഭർത്താവ് ജുഡീഷ്യൽ കസ്റ്റഡിയിൽ

    എലീസ മറിയംBy എലീസ മറിയം26/09/2026 Crime India Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പിടിയിലായ ഭർത്താവ് സാഗർ ചന്ദ്ര റാവത്ത്, കൊല്ലപ്പെട്ട അനസൂയ ബെഹറ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബംഗളൂരു- ബംഗളൂരുവിൽ ശുചീകരണ തൊഴിലാളികൾ പറമ്പ് വൃത്തിയാക്കുന്നതിനിടെ മൃതദേഹാവശിഷ്ടം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ വെളിപ്പെട്ടത് ഞെട്ടിക്കുന്ന കൊലപാതകം. സംഭവത്തിൽ ഭാര്യ അനസൂയ ബെഹറ (28)യെ കൊലപ്പെടുത്തിയ ഭർത്താവ് സാഗർ ചന്ദ്ര റാവത്തി (32)നെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാരജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
    പ്രണയിച്ച് വിവാഹിതരായ ഒഡിഷ സ്വദേശിനിയായ അനസൂയ ബെഹറയും ഭർത്താവ് സാഗറും ആറുമാസം മുമ്പാണ് ഒഡിഷയിൽ നിന്നും ബംഗളൂരുവിലേക്ക് മാറിയത്. സാഗർ ഒരു ഹോട്ടലിലും അനസൂയ തുണിക്കടയിലുമായിരുന്നു ജോലി ചെയ്തിരുന്നത്. ശമ്പളത്തെയും വീട്ടുചെലവുകളെയും ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് 2026 ഓഗസ്റ്റ് 11നാണ് സാഗർ അനസൂയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സാഗർ ഭാര്യയുടെ മൃതദേഹം മൂന്ന് ദിവസത്തോളം സ്വന്തം വാടകവീട്ടിൽ തന്നെ സൂക്ഷിച്ചു. പിന്നീട് ബെഡ്ഷീറ്റിൽ പൊതിഞ്ഞ്, കയറുകൊണ്ട് കെട്ടി വീടിന് 500 മീറ്റർ അകലെയുള്ള സാമ്പിഗെഹള്ളി അഗ്രഹാര ലേഔട്ടിലെ വിജനമായ കാടുപിടിച്ച പറമ്പിൽ തള്ളുകയായിരുന്നു. മൃതദേഹം ആരെങ്കിലും കണ്ടെത്തിയോ എന്ന് ഉറപ്പുവരുത്താൻ സാഗർ പല ദിവസങ്ങളിലും ഈ കാട്ടുപറമ്പ് സന്ദർശിച്ചിരുന്നു.

    പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെപ്റ്റംബർ 2ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പറമ്പ് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികൾ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലായിരുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്നാൽ മൃതദേഹത്തിൽ അവശേഷിച്ചിരുന്ന ഒരു വസ്ത്രത്തിന്റെ ടാഗ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഭുവനേശ്വറിലെ ഒരു മാളിൽ നിന്നാണ് ഈ വസ്ത്രം വാങ്ങിയതെന്ന് കണ്ടെത്തിയ പോലീസ്, ആ വിവരങ്ങൾ വെച്ച് അനസൂയയെ തിരിച്ചറിയുകയും ഭർത്താവിലേക്ക് എത്തുകയുമായിരുന്നു.
    കൊലപാതകം നടത്തി ആഴ്ചകളോളം യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഹോട്ടൽ ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്ന പ്രതിയെ, സാമ്പിഗെഹള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bengaluru police Murder
    Latest News
    താടിവെച്ചു, തൊപ്പി ധരിച്ചു എന്നതു മാത്രമായിരുന്നു അയാൾ ചെയ്ത തെറ്റ്കല്ലുകൊണ്ട് അടിച്ചുകൊന്നു
    26/09/2026
    കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് നാല് പേർ അറസ്റ്റിൽ, അഞ്ച് കാറുകൾ തകർത്തു
    26/09/2026
    ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി, ഇറാൻ ഗായികക്ക് ചാട്ടയടി നൽകാൻ വിധി
    26/09/2026
    ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള പുതിയ പദ്ധതിക്ക് പരമോന്നത നേതാവിന്റെ പിന്തുണയുണ്ടെന്ന് ഇറാൻ പ്രസിഡന്റ്
    26/09/2026
    കാട് വൃത്തിയാക്കുന്നതിനിടെ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം, ഭർത്താവ് ജുഡീഷ്യൽ കസ്റ്റഡിയിൽ
    26/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.