തിരുവനന്തപുരം– രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പദ്മ പുരസ്‌കാരങ്ങളിൽ കേരളത്തിന് ചരിത്രനേട്ടം. മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന പുരസ്‌കാരമായ പദ്മവിഭൂഷൺ പ്രഖ്യാപിച്ചു. വി.എസിനൊപ്പം സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി മുൻ പത്രാധിപർ പി. നാരായണൻ എന്നിവരും പദ്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹരായി. ഈ വർഷം പദ്മവിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളാണ്. കൂടാതെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് പദ്മഭൂഷൺ പുരസ്‌കാരം നൽകിയും ആദരിച്ചു. നാല് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര ലോകത്ത് സജീവമായ മമ്മൂട്ടിയെ തേടി 1998-ൽ പദ്മശ്രീ എത്തിയിരുന്നു
ബോളിവുഡ് താരം ധർമ്മേന്ദ്ര, പ്രശസ്ത വയലിനിസ്റ്റ് എൻ. രാജം എന്നിവരാണ് പദ്മവിഭൂഷൺ പട്ടികയിലെ മറ്റ് പ്രമുഖർ.



