Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    • സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    • ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    • മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ; രാഹുൽ ​ഗാന്ധിക്ക് വൻ ജന പിന്തുണ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2025 India Latest Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രാഹുൽ ​ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    പട്‌ന– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ ബിഹാറിൽ വൻ ജനപിന്തുണയോടെ മുന്നോട്ട്. വോട്ട് മോഷണത്തിനെതിരെ നടക്കുന്ന യാത്ര ഇന്ന് വസീർഗഞ്ചിലെ പുനാവയിൽ നിന്ന് പുനരാരംഭിക്കും. തേജസ്വി യാദവ് അടക്കമുള്ള ഇൻഡ്യ സഖ്യ നേതാക്കൾ യാത്രയിൽ പങ്കുചേരും.

    എന്നാൽ, യാത്രക്കെതിരെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് രംഗത്തെത്തി. യാത്ര യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം തേജ് പ്രതാപ് ‘ജനശക്തി ജനതാദൾ’ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, എസ്.ഐ.ആർ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി വ്യക്തമാക്കി. രാഹുൽ ഗാന്ധിയോട് സത്യവാങ്‌മൂലം ആവശ്യപ്പെടാനോ നടപടി സ്വീകരിക്കാനോ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ലെന്നും, അവർ വാർത്താ സമ്മേളനത്തിൽ അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയില്ലെന്നും ആചാരി കുറ്റപ്പെടുത്തി.

    ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളും വോട്ട് കൊള്ളയും പ്രതിപക്ഷം ഇന്നും പാർലമെന്റിൽ ഉന്നയിക്കും. വോട്ടർ അധികാർ യാത്രയുടെ പശ്ചാത്തലത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും. ഇന്ന് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. എൻഡിഎ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനാൽ, പ്രതിപക്ഷത്തിന്റെ പിന്തുണ തേടും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bihar Election commission Rahul Gandhi Vote Chori voter adhikar yatra
    Latest News
    അഞ്ച് രാജ്യങ്ങള്‍ ഗാസയിലേക്ക് സൈന്യത്തെ അയക്കും: ഗാസ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് കമാന്‍ഡര്‍
    20/02/2026
    സമാധാന ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ ട്രംപ് ഗാസക്ക് 1,000 കോടി ഡോളര്‍ പ്രഖ്യാപിച്ചു
    20/02/2026
    ആണവ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന് 10 ദിവസത്തെ സമയം നല്‍കി ട്രംപ്
    20/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 3 (ഫെബ്രുവരി 20)
    20/02/2026
    മക്ക ഫോര്‍ത്ത് റിംഗ് റോഡ് ഇന്റര്‍സെക്ഷന്‍ പൂര്‍ണ തോതില്‍ തുറന്നു
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.