Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 25
    Breaking:
    • പിഎംഎഫ് റമദാന്‍ സഹായ വിതരണം ആരംഭിച്ചു
    • വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നു
    • ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍
    • എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
    • മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വോട്ട് കൊള്ള: പരഞ്ചോയ് ഗുഹയുടെയും മറ്റു മാധ്യമ പ്രവർത്തകരുടേയും ഉത്തരമില്ലാത്ത ചോദ്യങ്ങൾ?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/08/2025 India Polititcs 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി – വോട്ട് ചോരി വിവാദം തുടരവെ വാർത്താ സമ്മേളനവുമായി രംഗത്ത് എത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ചോദ്യം ചെയ്ത് പൊതു സമൂഹം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉത്തരം മുട്ടിയത് ചൂണ്ടിക്കാണിക്കുന്നത്.
    പല പ്രധാന ദേശീയ മാധ്യമ പ്രതിനിധികളും ചോദ്യങ്ങൾ ചോദിക്കാൻ മടിച്ച വാർത്താസമ്മേളനത്തിൽ ചോദിച്ചവർക്ക് പലർക്കും ഉത്തരം കിട്ടിയുമില്ല. ഉത്തരമില്ലാതെ വലയുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയാണ് ചടങ്ങിൽ കണ്ടത്.
    ഇവയിൽ കൊൽക്കത്തയിലെ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പരഞ്ചോയ് ഗുഹ താകുർത്തയുടെ ചോദ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു.
    പ്രധാനമായും മൂന്ന് ചോദ്യങ്ങൾ ആയിരുന്നു പരഞ്ചോയ് ഉന്നയിച്ചത്.

    1. ഈ മഴക്കാലത്ത്, വെള്ളപ്പൊക്കം കൊണ്ട് ദുരിതമനുഭവിക്കുന്ന നാട്ടിൽ ഈ സമയത്ത് തന്നെ എസ്. ഐ.ആർ (സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ) നടപ്പാക്കാൻ എന്ത് കൊണ്ട് തീരുമാനിച്ചു?
    2. ഡിലീറ്റ് ചെയ്ത 65 ലക്ഷം വോട്ടർമാരുടെ പട്ടിക പുറത്ത് വിടാൻ എന്ത് കൊണ്ട് സുപ്രീം കോടതിക്ക് പറയേണ്ടി വന്നു? നിങ്ങൾ എന്ത് കൊണ്ട് സ്വയം ചെയ്തില്ല ?
    3. മഹാരാഷ്ട്രയിൽ പുതുതായി ചേർക്കപ്പെട്ട 40 ലക്ഷം ആദ്യ വോട്ടർമാരിൽ 18 വയസ്സുകാർ കുറവും പ്രായമുള്ളവർ കൂടുതലും എന്തുകൊണ്ടാണ്?. ഇത്രയും ആരോപണങ്ങൾ നിങ്ങൾക്കെതിരെ ഉയർന്നപ്പോഴും നിങ്ങൾ എന്തുകൊണ്ടാണ് മൗനം പാലിച്ചത്?

    ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാതെ അടുത്ത മാധ്യമപ്രവർത്തകന് അവസരം നൽകാൻ നമ്പർ വിളിക്കുകയായിരുന്നു ഗ്യാനേഷ് കുമാർ.
    കേരളത്തിൽ ടി സിദ്ധീഖ് എം എൽ എ ഉൾപ്പെടെ പരഞ്ചോയ് ഗുഹയുടെ ചോദ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
    പരഞ്ചോയ് ഉന്നയിച്ച ചോദ്യങ്ങൾക്ക് മാത്രമല്ലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം പറയാതെ ഒഴിഞ്ഞു മാറിയത്. പലതിനും മറുപടി പറയാതെ അടുത്ത മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മാത്രം അവസരം നൽകുകയായിരുന്നു ഇവിടെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1. വൈകിട്ട് 5 മണിക്ക് ശേഷം പോളിങ് കുത്തനെ ഉയർന്നത് എന്തുകൊണ്ട്?

    2. വോട്ടറുടെ അച്ഛന്റെ പേര് അർഥമില്ലാത്ത ഇംഗ്ലീഷ് അക്ഷരങ്ങളിൽ എന്തുകൊണ്ട്?

    3.മഹാദേവപുര മാതൃകയിൽ തെരഞ്ഞെടുപ്പ് അട്ടിമറി എങ്ങനെ സംഭവിച്ചു?

    4.വോട്ടർ പട്ടികയിൽ എന്തുകൊണ്ട് ഇരട്ടവോട്ടർമാർ?

    5.ഒരേ വോട്ടർ പല സംസ്ഥാനങ്ങളിൽ എങ്ങനെ വന്നു?

    6.പരേതർ എന്ന രേഖയിൽ 22 ലക്ഷം പേരെ ബിഹാറിൽ ഉൾപ്പെടുത്തിയതെന്തിന്?

    7.മഹാരാഷ്ട്രയിൽ വോട്ടർമാരേക്കാൾ വോട്ട് എന്തുകൊണ്ട്?

    ഈ ചോദ്യങ്ങൾക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഉത്തരം നൽകിയിട്ടില്ല.

    ഇനി നൽകുമോ?

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Election commission Indian Politics paranjoy guha thakurta press meet Vote Chori
    Latest News
    പിഎംഎഫ് റമദാന്‍ സഹായ വിതരണം ആരംഭിച്ചു
    25/02/2026
    വെസ്റ്റ് ബാങ്ക് ജൂതകുടിയേറ്റ കോളനിയില്‍ അമേരിക്ക പാസ്പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്നു
    25/02/2026
    ഹറമില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍
    25/02/2026
    എതിര്‍ദിശയില്‍ കാറോടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍
    25/02/2026
    മക്ക മുഴുവന്‍ പുണ്യസ്ഥലമാണെന്ന് ഹജ്, ഉംറ മന്ത്രാലയം
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version