ബെംഗളൂരു– വോട്ട് ചോരിയിൽ രാജ്യത്തെ ആദ്യത്തെ അറസ്റ്റ് കർണാടയിൽ രേഖപ്പെടുത്തി. ആലന്ദ് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസിൽ ബംഗാളി സ്വദേശി ബാപി ആദ്യയെയാണ് പ്രത്യേക അന്യേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് സുഭാഷ് ഗുട്ടദാറാണ് വോട്ടുവെട്ടലിന് കരാർ നൽകിയത്. ഇയാളുടെ ഡേറ്റാ സെന്ററിലെത്തിച്ച് ഇയാളുടെ 75 നമ്പറിൽ നിന്ന് ഒടിപി നൽകിയതായും ഇതിനായി പ്രത്യേകം വെബ്‌സൈറ്റ് ഉപയോഗിച്ചുവെന്നും അന്യേഷണത്തിൽ കണ്ടെത്തി. ഡാറ്റാ സെന്ററും ബാപി ആദ്യയും നടത്തിയ പണമിടപാടിന്റെ രേഖകളും കണ്ടെടുത്തു.
സെപ്തംബർ 18നാണ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോരി പത്ര സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയത്. 2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും 2024ലിലെ പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായി വൻതോതിൽ വോട്ടർമാരുടെ പേരുകൾ വെട്ടിക്കുറച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും തള്ളിക്കളഞ്ഞിരുന്നു. നാദിയയിൽ നിന്ന് അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തച്ച ബാപി ആദ്യയെ 12 ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു.



