Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 23
    Breaking:
    • ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    • ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    • കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു
    • പ്രവാസികൾ ആശങ്കപ്പെടരുത്, വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, യുദ്ധഭീതി വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം
    • ഭീഷണി ഖത്തറിനും ജനങ്ങൾക്കും നേരെയല്ല; അറബ് രാഷ്ട്രങ്ങൾ യുഎസ് താവളങ്ങൾ അടക്കണം – ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»India

    ബലാല്‍ത്സംഗം, അക്രമം, ഭീകരവാദം; സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകരുതെന്ന് യുഎസിന്റെ ജാഗ്രതാ നിര്‍ദേശം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിങ്ടന്‍: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യുഎസ് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി അമേരിക്കയുടെ വിദേശകാര്യ വകുപ്പ്. അക്രമങ്ങളും ഭീകരവാദവും വര്‍ധിച്ചിരിക്കുകയാണെന്നും ചില പ്രദേശങ്ങളില്‍ അപകട സാധ്യത ഏറെയാണെന്നും അതിനാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് പൗരന്മാര്‍ക്ക് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യരുത്, പ്രത്യേകിച്ച് സ്ത്രീകള്‍ ഒരിക്കലും ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് ഈ ജാഗ്രതാ നിര്‍ദേശം പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.

    ഇന്ത്യയില്‍ ബലാത്സംഗം അതിവേഗം വര്‍ധിച്ചു വരുന്ന കുറ്റകൃത്യമായിരിക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റിടങ്ങളും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള അക്രമോത്സുക കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നു. മുന്നറിയിപ്പില്ലാതെ ഭീകരാക്രമണം ഉണ്ടാകാം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ മാര്‍ക്കറ്റുകളിലോ ഷോപ്പിങ് മാളുകളിലോ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഭീകരാക്രമണം ഉണ്ടായേക്കാം. അടിയന്തര സാഹചര്യങ്ങളില്‍ ഗ്രാമീണ മേഖലകളില്‍ യുഎസ് പൗരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ യുഎസ് സര്‍ക്കാരിന് പരിമിതികളുണ്ട്. കിഴക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ തെലങ്കാനയും പശ്ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മേഖലയുമാണ് ഈ പ്രദേശങ്ങള്‍. അപകടസാധ്യത ഉള്ളതിനാല്‍ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യയിലെ യുഎസ് ഉദ്യാഗസ്ഥര്‍ പ്രത്യേകമായി മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും ജാഗ്രതാ നിര്‍ദേശം വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജമ്മു കശ്മീര്‍, ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, മേഘാലയ, ഒഡീഷ എന്നിവടങ്ങളിലേക്ക് പോകുന്നവരാണ് പ്രത്യേകം അനുമതി വാങ്ങേണ്ടത്. അതേസമയം ഈ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ആവശ്യമില്ല. മണിപ്പൂര്‍ അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഈ മുന്നറിയിപ്പില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

    നാല് തലങ്ങളിലായാണ് ജാഗ്രത പാലിക്കേണ്ട രാജ്യങ്ങളെ യുഎസ് വേര്‍ത്തിരിച്ചിരിക്കുന്നത്. കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ലെവല്‍ 2-ലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ലെവല്‍ 4 ആണ് ഏറ്റവും ഉയര്‍ന്നത്. ഈ ഗണത്തില്‍ വരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദേശം. ഇസ്രായില്‍ ആണ് ഈ ഗണത്തിലുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Alert India Travel US women
    Latest News
    ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ട ഖത്തറിലെ അല്‍ഉദൈദ് വ്യോമതാവളത്തെക്കുറിച്ചറിയാം
    23/06/2025
    ഇറാൻ നടത്തിയത് പ്രതീകാത്മക ആക്രമണം, ഖത്തർ സഹോദര രാജ്യമെന്നും വിശദീകരണം
    23/06/2025
    കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഖത്തർ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചു
    23/06/2025
    പ്രവാസികൾ ആശങ്കപ്പെടരുത്, വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുത്, യുദ്ധഭീതി വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം
    23/06/2025
    ഭീഷണി ഖത്തറിനും ജനങ്ങൾക്കും നേരെയല്ല; അറബ് രാഷ്ട്രങ്ങൾ യുഎസ് താവളങ്ങൾ അടക്കണം – ഇറാൻ
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.