ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഇരുപത് കവിഞ്ഞു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉണ്ടെന്ന് പ്രാദേശിക ആശുപത്രി അധികൃതർ പറഞ്ഞു.വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകത്തിന്റെ (ടിവികെ) അനുയായികളാണ് മരിച്ചത്. ആറു മണിക്കൂർ കാത്തിരുന്ന ശേഷമാണ് വിജയ് വേദിയിലെത്തിയത്. ഇതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. അതേസമയം, മരണസംഖ്യ ഇനിയും കൂടിയേക്കും എന്നാണ് റിപ്പോർട്ട്.
സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ കരൂരിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കരൂർ ജില്ലാ സെക്രട്ടറി വി സെന്തിൽബാലാജിയോട് ഉത്തരവിട്ടു.
“കരൂരിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണ്. തിക്കിലും തിരക്കിലും പെട്ട് ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് അടിയന്തര വൈദ്യചികിത്സ നൽകണമെന്ന് ഉത്തരവിട്ടതായി സ്റ്റാലിൻ പറഞ്ഞു.