- എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ
- ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ നടക്കും. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും.
ഫെബ്രുവരി 17 മുതൽ 21 വരെയായിരിക്കും മോഡൽ പരീക്ഷ. 4,28,951 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മെയ് മൂന്നാം വാരത്തിനു മുമ്പായി ഫലപ്രഖ്യാപനം നടക്കും.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ ഹയർ സെക്കൻഡറി മാർച്ച് മൂന്ന് മുതൽ 26 വരെയും നടക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും. ഏപ്രിൽ എട്ടിന് മൂല്യനിർണയ ക്യാംപ് തുടങ്ങും. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
