തിരുവന്തപുരം- സെക്രട്ടറിയേന്റിൽ ഫയലുകൾക്കിടയിൽ പാമ്പ്. ജലവകുപ്പിന്റെ ഓഫീസിലെ ഫയലുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് പാമ്പിനെ കാണുന്നത്.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് സർപ്പ വളന്റിയർ നിഖിൽ സിങ് എത്തി പാമ്പിനെ പിടിച്ചു. വിഷമുള്ള പാമ്പ് എല്ലെന്നും ചേരെയാണ് പിടികൂടിയെതെന്നും ജീവനക്കാർ പറഞ്ഞു. ഇതിന് മുമ്പും സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പിലെ ഓഫീസുകളിലായി പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group