Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 13
    Breaking:
    • ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​
    • ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരു കുട്ടി മരിച്ചു, നിരവധി തൊഴിലാളികൾക്ക് പരിക്ക്​
    • കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    • മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യു.എസ് വിമാനവാഹിനിക്കപ്പല്‍ എത്തുന്നു
    • എപ്സ്റ്റീന്‍ ഫയല്‍; സുല്‍ത്താന്‍ ബിന്‍ സുലൈമിന് പകരം ഈസ കാസിം പുതിയ ഡി.പി വേള്‍ഡ് ചെയര്‍മാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/02/2026 India Accident 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെംഗളൂരു– കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാറും ബൈക്കും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അതിഭീകരമായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഹോസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയ പാതയിൽ എം. സത്യവാര ഗ്രാമത്തിന് സമീപമായിരുന്നു ദുരന്തം.
    ​
    വർക്കല ചെറുന്നിയൂർ സ്വദേശി അശ്വിൻ നായർ (17), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ബെംഗളൂരു കൊത്തന്നൂരിൽ സ്ഥിരതാമസക്കാരനുമായ ഈഥൻ ജോർജ് (17) എന്നിവരാണ് മരിച്ച മലയാളി വിദ്യാർത്ഥികൾ. ഇരുവരും ബെംഗളൂരു ആർ.വി പിയു കോളേജ് വിദ്യാർത്ഥികളാണ്. ഇവരെ കൂടാതെ സുഹൃത്തുക്കളായ അയാൻ അലി (17), ഭരത് (18), ഫർഹാൻ, ബൈക്ക് യാത്രികനായ ഗഗൻ (26) എന്നിവരും അപകടത്തിൽ മരിച്ചു.

    ഹോസ്‌കോട്ടിൽ നിന്ന് ദേവനഹള്ളി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ആദ്യം മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിളിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ അതേ ദിശയിൽ പോവുകയായിരുന്ന കാന്റർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചു കയറി. കാർ പൂർണ്ണമായും തകർന്നുപോയി. കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗഗൻ എന്ന യുവാവാണ് മരിച്ച ബൈക്ക് യാത്രികൻ. കാഴ്ചപരിമിതിയുള്ള മാതാവിന്റെ ഏക തണലായിരുന്നു ഇദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. ഐജിപി ലാഭു റാം, എസ്പി ചന്ദ്രകാന്ത് എന്നിവർ സ്ഥലം സന്ദർശിച്ചു. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ ഓൾ ഇന്ത്യ കെ.എം.സി.സി (AIKMCC), കേരള സമാജം പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കും നേതൃത്വം നൽകി.
    ​
    മൃതദേഹങ്ങൾ എം.വി.ജെ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അശ്വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഈഥൻ ജോർജിന്റെ സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കമ്മനഹള്ളി സെന്റ് ജെയിംസ് സി.എസ്.ഐ മലയാളം ചർച്ചിൽ നടക്കും. തുടർന്ന് ഹൊസൂർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident Bengaluru India
    Latest News
    ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം​
    13/02/2026
    ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; ഒരു കുട്ടി മരിച്ചു, നിരവധി തൊഴിലാളികൾക്ക് പരിക്ക്​
    13/02/2026
    കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്; കുണ്ടറ സ്വദേശിക്ക് 1.65 കോടി രൂപ നഷ്ടമായി​
    13/02/2026
    മിഡില്‍ ഈസ്റ്റിലേക്ക് രണ്ടാമത്തെ യു.എസ് വിമാനവാഹിനിക്കപ്പല്‍ എത്തുന്നു
    13/02/2026
    എപ്സ്റ്റീന്‍ ഫയല്‍; സുല്‍ത്താന്‍ ബിന്‍ സുലൈമിന് പകരം ഈസ കാസിം പുതിയ ഡി.പി വേള്‍ഡ് ചെയര്‍മാന്‍
    13/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.