ചെന്നൈ – മുൻ ഇന്ത്യൻ ഓൾ റൗണ്ടറായ രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിച്ചു. താരം വിരമിക്കുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരെ അറിയിച്ചത്. 2024 ഡിസംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു.
കഴിഞ്ഞവർഷം ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ച അശ്വിൻ ഈ അടുത്തു മാനേജ്മെന്റുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് രാജസ്ഥാൻ റോയൽസിലേക്ക് തിരികെയെത്തുമെന്ന വാർത്തകൾക്കിടയിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
വിദേശ രാജ്യങ്ങളിലെ മറ്റു ലീഗുകളിൽ പങ്കെടുക്കാൻ വേണ്ടിയാണ് വിരമിച്ചതെന്ന് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) നിയമപ്രകാരം പ്രകാരം, ഇന്ത്യൻ ക്രിക്കറ്റർമാർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഐപിഎൽ വിട്ടതിന് ശേഷം മാത്രമേ വിദേശ ലീഗുകളിൽ പങ്കെടുക്കാൻ കഴിയൂ.
സ്പിന്നറും വലത് കൈ മാച്ച് ബാറ്ററുമായ അശ്വിൻ ഐപിഎൽ ആദ്യമുതൽ തന്നെ കളിക്കുന്ന താരങ്ങളിൽ ഒരാളാണ്. 2008 മുതൽ 2015 വരെ ചെന്നൈക്ക് വേണ്ടിയും പിന്നീട് റൈസിംഗ് പൂനെ സൂപ്പർജയൻ്റ്, കിങ്‌സ് ഇലവൻ പഞ്ചാബ്,
രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടിയാണ് കളിച്ചത്.
ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്നും 7.20 ഇക്കണോമിയിൽ 187 വിക്കറ്റുകളാണ് അക്കൗണ്ടിൽ ഉള്ളത്. സ്‌ട്രൈക്ക് റേറ്റ് 25.2. മികച്ച ബൗളിംഗ് പ്രകടനം 4/34 എന്നിങ്ങനെയാണ്.
ബാറ്റിങിലും മികവ് തെളിയിച്ച താരം 92 ഇന്നിങ്സിൽ 13.01 ശരാശരിയിൽ ഒരു അർദ്ധ സെഞ്ച്വറി അടക്കം 833 റൺസ് എടുത്തിട്ടുണ്ട്. 118.15 പ്രഹര ശേഷിയിൽ ബാറ്റ് ചെയ്ത താരത്തിന്റെ ഉയർന്ന സ്കോർ 50 ആണ്.