Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • എസ്‌.പിയിൽ രാഷ്ട്രീയ കോളിളക്കം; യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്
    • 127 സൈനികർക്ക് രാഷ്ട്രപതിയുടെ മെഡലുകൾ: ഓപ്പറേഷൻ സിന്ധൂർ ഹീറോകൾക്ക് ആദരം
    • 12 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം; യാത്രയുടെ തലേന്ന് മലയാളി മരിച്ചു
    • ബഹ്റൈനിൽ ഇ-സി​ഗരറ്റ് നിരോധിക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും
    • വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ അടച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    വൃത്തിയില്ലാത്ത കക്കൂസ്, സുരക്ഷിതമല്ലാത്ത കുടിവെള്ളം, ഏഴ് വിദ്യാര്‍ത്ഥികള്‍ ഒരു മുറിയില്‍; ബീഹാര്‍ അംബേദ്കര്‍ ഹോസ്റ്റലിലെ ശോചനീയാവസ്ഥ വിവരിച്ച് പ്രധാനമന്ത്രിക്ക് രാഹുല്‍ഗാന്ധിയുടെ കത്ത്

    ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാവുന്നില്ല. സ്‌കോളര്‍ഷിപ്പ് തുകകള്‍ വര്‍ധിപ്പിക്കണം. അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും കുടിവെള്ളവും ഭക്ഷണവും സൗകര്യങ്ങളും ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ ദലിത്, എസ്ടി, ഇബിസി, ഒബിസി, സമുദായങ്ങളിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍ ഓഡിറ്റ് നടത്തണമെന്നും രാഹുല്‍.
    അശ്‌റഫ് തൂണേരിBy അശ്‌റഫ് തൂണേരി11/06/2025 India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബീഹാറില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– ഇടുങ്ങിയ ഒരു മുറിയില്‍ ആറോ ഏഴോ വിദ്യാര്‍ത്ഥികള്‍. വൃത്തിഹീനമായ കക്കൂസും കുളിമുറികളും. മെസ് സൗകര്യമില്ല. കിട്ടുന്ന കുടിവെള്ളമാകട്ടെ സുരക്ഷിതല്ലാത്തതും. ഇന്‍ര്‍നെറ്റ് സൗകര്യമില്ല. ലൈബ്രറി സംവിധാനവുമില്ല… ബീഹാറിലെ ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലില്‍ താന്‍ നേരിട്ടുകണ്ട കാഴ്ചകള്‍ ഓരോന്നും അക്കമിട്ടു നിരത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

    പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ള 90 ശതമാനം വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ അവകാശങ്ങളും അവസരങ്ങളും തടസ്സപ്പെടുത്തുന്ന നിര്‍ണ്ണായക സംഗതികളാണിതെന്നും ഉടന്‍ പരിഹാരം കാണണമെന്നുമാണ് കത്തിലൂടെയുള്ള ആവശ്യം. ദളിത്, എസ്ടി, ഇബിസി, ഒബിസി ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ ഹോസ്റ്റലുകളിലെ അവസ്ഥ പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ കിട്ടാതിരിക്കുകയോ കാലതാമസം വരികയോ ചെയ്യുന്നു. വളരെ തുച്ഛമായ സംഖ്യയാണ് സ്‌കോളര്‍ഷിപ്പായി നല്‍കുന്നതെന്നും ഇക്കാര്യത്തിലും അടിയന്തിര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബീഹാറില്‍ പലേടത്തും മൂന്ന് വര്‍ഷമായി സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ പോലും കിട്ടാത്ത വിദ്യാര്‍ത്ഥികളുണ്ട്. പലപ്പോഴും ്അത് പ്രവര്‍ത്തനരഹിതമായിരുന്നു. കൂടാതെ 2021-22 ല്‍ ഒരു വിദ്യാര്‍ത്ഥിക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ല. ശേഷം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 1.36 ലക്ഷത്തില്‍ നിന്ന് 2024 -ല്‍ 0.69 ലക്ഷമായിട്ടാണ് തുക കുറഞ്ഞത്. വളരെ ദയനീയമാണ് കിട്ടുന്ന സ്‌കോളര്‍ഷിപ്പുകളുടെ തുക. ഈ സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ. ഈ രണ്ട് വിഷയങ്ങളിലും ഉടന്‍ നടപടികള്‍ സ്വീകരിക്കണം. നല്ല അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും കുടിവെള്ളവും ഭക്ഷണവും മറ്റ് അക്കാദമിക് സൗകര്യങ്ങളും ഉണ്ടോ എന്ന് ഉറപ്പാക്കാന്‍ ദലിത്, എസ്ടി, ഇബിസി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും സ്ഥാപനങ്ങളും ഓഡിറ്റ് നടത്തണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. സ്‌കോളര്‍ഷിപ്പ് രംഗത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിന് മതിയായ ഫണ്ട് അനുവദിക്കണം. പോസ്റ്റ്-മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി വിതരണം ചെയ്യുകയും സ്‌കോളര്‍ഷിപ്പ് തുകകള്‍ വര്‍ധിപ്പിക്കുകയും വേണം. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പരിഹാരം ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bihar Bihar Election Dalit letter to prime minister Rahul Gandhi
    Latest News
    എസ്‌.പിയിൽ രാഷ്ട്രീയ കോളിളക്കം; യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്
    14/08/2025
    127 സൈനികർക്ക് രാഷ്ട്രപതിയുടെ മെഡലുകൾ: ഓപ്പറേഷൻ സിന്ധൂർ ഹീറോകൾക്ക് ആദരം
    14/08/2025
    12 വർഷത്തിന് ശേഷം സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുക്കം; യാത്രയുടെ തലേന്ന് മലയാളി മരിച്ചു
    14/08/2025
    ബഹ്റൈനിൽ ഇ-സി​ഗരറ്റ് നിരോധിക്കാൻ സാധ്യത; പാർലമെന്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും
    14/08/2025
    വൈകിയെത്തിയ കുട്ടിയെ വെയിലത്ത് ഗ്രൗണ്ടിൽ ഓടിച്ചു, ഇരുട്ട് മുറിയിൽ അടച്ചു; സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.