Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പാക് ഷെല്ലാക്രമണത്തിന് ഇരയായവരെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/05/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Rahul Gandi
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജമ്മുകശ്മീര്‍- ഓപറേഷന്‍ സിന്ദൂരിന് ശേഷം പാകിസ്താൻ ഇന്ത്യൻ അതിര്‍ത്തി ഗ്രാമങ്ങളിൽ നടത്തിയ ഷെല്ലാക്രമണത്തില്‍ ദുരിതമനുഭവിച്ചവരെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മെയ് 24ന് രാവിലെ പ്രദേശത്തെത്തിയ രാഹുല്‍ ഗാന്ധി ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ സന്ദര്‍ശിച്ചു. സംഭവസ്ഥലത്തെ ജനങ്ങളുമായി സംവദിക്കുകയും നാശനഷ്ടത്തിന്റെ വ്യാപ്തി പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സ്‌കൂള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളുമായി സംവദിച്ചു. കഠിനമായി പഠിക്കണമെന്നും എല്ലാം സാധാരണ നിലയിലാവുമെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു.

    ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ വീടും അദ്ദേഹം സന്ദര്‍ശിച്ചു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ സന്ദര്‍ശിക്കുകയും ദേശീയ തലത്തില്‍ അവരുടെ ആശങ്കകള്‍ ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കി. നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വലിയൊരു ദുരന്തമാണിത്. ദേശീയ തലത്തില്‍ ഈ വിഷയം ഉന്നയിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ടി അത് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഗുരുദ്വാരയും അദ്ദേഹം സന്ദര്‍ശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യ ഓപറേഷന്‍ സിന്ദൂറെന്ന പേരില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താൻ അതിര്‍ത്തിയില്‍ ഷെല്ലാക്രമണവും, മിസൈല്‍, പീരങ്കി ആക്രണവും നടത്തി. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 70ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ജില്ലയില്‍ നിന്ന് മാത്രം 13 പേരാണ് കൊല്ലപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jammu & Kashmir Poonch Rahul Gandi
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version