Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    • ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    • സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    • സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    • ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»India»Polititcs

    ആര് ജയിച്ചാലും നിലമ്പൂരിൽ തോൽക്കുന്നത് അൻവർ

    ഡോ. അഷറഫ് വാളൂർBy ഡോ. അഷറഫ് വാളൂർ26/05/2025 Polititcs Articles Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പിവി അൻവർ
    പിവി അൻവർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    പിവി അൻവറിനോളം രാഷ്ട്രീയാബദ്ധം കാണിച്ച ഒരാൾ കേരളത്തിൻറെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലുണ്ടോ എന്ന് സംശയമാണ്. ഇടതുമുന്നണിയുമായി ഇടഞ്ഞ് മുന്നണി വിട്ടത് മുതൽ അബദ്ധങ്ങളുടെ പരമ്പര. നിയമസഭാംഗത്വം രാജിവെച്ചത് തൻറെ ഏറ്റവും വലിയ രാഷ്ട്രീയപ്രതിയോഗിക്ക് ഒരു സുവർണാവസരം കൂടിയായതോടെ ആ സ്ഥാനത്യാഗം ഭീമാബദ്ധം കൂടിയായി. ചുരുക്കത്തിൽ എൽഡിഎഫിനും യുഡിഎഫിനും വേണ്ടാത്ത അവസ്ഥ അധ്വാനിച്ച് വാങ്ങുന്നതായി അൻവറിൻറെ നീക്കങ്ങൾ.

    മലപ്പുറത്ത് മഞ്ഞളാംകുഴി അലിയിൽ തുടങ്ങി കെടി ജലീലൂടെ തുടർന്ന സിപിഎമ്മിൻറെ സ്വതന്ത്ര-സമ്പന്ന-മുസ്ലിം സ്ഥാനാർഥി പരീക്ഷണങ്ങളുടെ തുടർച്ചയായിരുന്നു നിലമ്പൂരിലെ പിവി അൻവർ. ഈ പരീക്ഷണം വി അബ്ദുറഹ്‌മാനിലൂടെ സിപിഎം വിപുലമാക്കുകയും ചെയ്തു. പക്ഷേ ജലീലോ അബ്ദുറഹ്‌മാനോ ആയിരുന്നില്ല അടിസ്ഥാനപരമായി പിവി അൻവർ. തൻറേതായ നിലപാടും കാഴ്ചപ്പാടും തീരുമാനങ്ങളൊക്കെയുള്ള ഒരു താൻപോരിമക്കാരനായ അൻവറിന് കുനിഞ്ഞും കുമ്പിട്ടും മുട്ടിലിഴഞ്ഞും വാഴ്ത്ത് പാട്ട് പാടിയുമൊക്കെ അധികകാലം സിപിഎം പോലൊരു സംഘടനാ സംവിധാനത്തിനൊപ്പം നടക്കാനാകില്ലെന്ന് ഉറപ്പായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വാഭാവികമായും ആ ബന്ധത്തിൻറെ മധുവിധുകാലം കഴിഞ്ഞ് കലഹം തുടങ്ങി. അതു വരെ ശരി. പക്ഷേ അങ്കം കുറിച്ചത് സാക്ഷാൽ പിണറായിക്കെതിരെ തന്നെയായി എന്നതാണ് അൻവറിൻറെ ആദ്യ അബദ്ധം. ഇന്നത്തെ സിപിഎം രാഷ്ട്രീയത്തിലും അതിൻറെ ക്യാച്‌മെൻറ് ഏരിയയിൽ നിന്ന് പോലും ഒരു പിണറായി വിരുദ്ധകലാപത്തിന് പിന്തുണ കിട്ടില്ലെന്ന് അൻവർ മനസിലാക്കണമായിരുന്നു.

    പൊലീസിലെ സംഘിവൽക്കരണവും ക്രിമിനൽവൽകരണവും ഉന്നയിച്ചാണ് അൻവർ ഇടതുമുന്നണി വിട്ടത്. ഈ വിഷയം കേരളീയ പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നതുമായിരുന്നു. മാത്രമല്ല, അൻവറിൻറെ തട്ടകത്തിൽ ഈ പ്രശ്‌നങ്ങൾക്ക് സവിശേഷ മാനമുണ്ടായിരുന്നു താനും. പക്ഷേ അവിടുന്നങ്ങോട്ട് അൻവർ അതിരുവിട്ടു പറഞ്ഞതെല്ലാം രാഷ്ട്രീയാബദ്ധമായിരുന്നു. അത് മുഖ്യമന്ത്രിയുടെ തന്തയ്ക്ക് വിളിവരെ എത്തി. ഇതെല്ലാം അൻവർ ഉന്നയിച്ച പ്രശ്‌നങ്ങളുടെ ഗൗരവവും സ്വീകാര്യതയും തന്നെ നഷ്ടമപ്പെടുത്തി. തലേ ദിവസം വരെ തങ്ങളുടെ റാണിയായ അൻവറിനെ കടന്നലുകൾ കൂട്ടമായി ആക്രമിച്ചു. ഈ സൈബർ ആക്രമണത്തിന് മുന്നിൽ അൻവറിന് നിയന്ത്രണം വിട്ടു. സിപിഎം ആകട്ടെ അൻവറിനെ പരമാവധി പ്രകോപിപ്പിക്കുകയും ചെയ്തു. അൻവർ ആ പ്രകോപനങ്ങളിൽ വീണ് പിണറായി വിജയനോടുള്ള നിലവിട്ട വ്യക്തി വിരോധതലത്തിലേക്ക് മാറി. അതോടെ അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങൾ സംശയനിഴലിലായി.

    കേരളത്തിലെ സവിശേഷമായ മുന്നണി രാഷ്ട്രീയത്തിൽ മറ്റൊരിടം കണ്ടെത്തുന്നതിൽ വന്ന വീഴ്ച ആ അബദ്ധങ്ങളുടെ തുർച്ചയായി. അമിതമായ ആത്മവിശ്വാസം അൻവറിനെ ചതിച്ചുവെന്ന് വേണം കരുതാൻ. മുന്നണിയിൽ മാന്യമായൊരിടം കിട്ടാൻ ചെയ്തതെല്ലാം അബദ്ധമായി. ആദ്യം ഡിഎംകെയിൽ ചേരാൻ ചെന്നൈ വരെ പോയി വെറുംകയ്യോടെ മടങ്ങി. പ്രാദേശിക രാഷ്ട്രീയത്തിനപ്പുറത്തുള്ള രാഷ്ട്രീയ സമവാക്യങ്ങൾ പരിശോധിക്കാതെയായിരുന്നു ചെന്നൈ യാത്ര എന്ന് ചുരുക്കം.

    തമിഴ്‌നാട്ടിലെ തോൽവിക്ക് ബംഗാൾവഴി പരിഹാരം കാണാനായി പിന്നത്തെ ശ്രമം. തൃണമൂൽ കോൺഗ്രസിൽ ചേർന്ന് ആ അബദ്ധത്തിന് പിന്നെയും മാറ്റ് കൂട്ടി. തൃണമൂൽ വഴി യുഡിഎഫ് പ്രവേശമെന്നതാകണം അൻവർ ലക്ഷ്യമിട്ടത്. അതും പൊളിറ്റിക്കലി വൈസ് ആയ ഒരു സ്ട്രാറ്റജി ആയിരുന്നില്ല.

    ഏറ്റവും ചുരുങ്ങിയത് യുഡിഎഫ് സ്ഥാനാർഥി നിർണയത്തിലെങ്കിലും തന്നെ പരിഗണിക്കുമെന്നായിരുന്നു അൻവറിൻറെ ധാരണ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത തവണയെങ്കിലും നിലമ്പൂരിൽ നില്ക്കാമെന്ന് കരുതിയാകണം വിഎസ് ജോയിക്ക് വേണ്ടി വാദിച്ചത്. പക്ഷേ ആ നീക്കവും പാളി. ഏറ്റവും ഒടുവിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് അൻവറിനെ ഗൌനിക്കാതായതോടെ ഈ ഉപതെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും അൻവർ ഇഫക്ട് എയറിൽ നിലനിർത്താനുള്ള സാധ്യത കൂടി അദ്ദേഹം കളഞ്ഞ് കുളിച്ചു.

    യുഡിഎഫ് ഇനി അൻവറിനെ കാര്യായി ഗൗനിക്കാനിടയില്ല. ആര്യാടനൊപ്പം ഒത്തുപോകാൻ അൻവറിനും കഴിയില്ല. ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നിന്ന് ജയിച്ച് വരുന്നത് നിലമ്പൂർ രാഷ്ട്രീയത്തിലെ അൻവറിൻറെ അവസാന സാധ്യത കൂടി ഇല്ലാതാക്കും. ഇനി എൽഡിഎഫ് ജയിച്ചാൽ അൻവർ ഉയർത്തിയ എല്ലാ വിഷയങ്ങളും അപ്രസക്തമാകും. പിണറായി വിജയൻറെ ജനപിന്തുണയുടെ തെളിവായി ഇടതുമുന്നണി ആ വിജയം ആഘോഷിക്കുമ്പോൾ പിണറായിക്കെതിരെ കലാപമുയർത്തിയ അൻവറിനുള്ള ഇരുട്ടടി കൂടിയാകും.

    ചുരുക്കത്തിൽ ആരു ജയിച്ചാലും നിലമ്പൂർ പോരില് തോല്ക്കുന്നത് താനായിരിക്കുമെന്ന് അൻവർ ഉറപ്പിച്ചെന്നതാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ കൗതുകം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nilambur by-election PV ANVAR
    Latest News
    മുഴുവൻ ഗൾഫ് രാജ്യങ്ങളും ആകാശ പാത തുറന്നു, വ്യോമഗതാതം സാധാരണ നിലയിൽ
    24/06/2025
    ഖത്തർ വ്യോമപാത തുറന്നു, രാജ്യം തികച്ചും സാധാരണ നിലയിലേക്ക്, പരീക്ഷകൾ ഒരു ദിവസത്തേക്ക് മാറ്റിവെച്ചു
    24/06/2025
    സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു, കിംവദന്തി പ്രചരിപ്പിക്കരുത്- ഖത്തർ ആഭ്യന്തര മന്ത്രാലയം
    23/06/2025
    സൗദിയില്‍ ബഖാലകളില്‍ സിഗരറ്റും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നതിന് വിലക്ക്
    23/06/2025
    ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽനിന്ന് സർവീസ് തുടങ്ങി, ഗൾഫ് സാധാരണ നിലയിലേക്ക്
    23/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version