ജയ്പൂര്‍– രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍. പഹല്‍ഗാമിലേത് ഭീകരാക്രമണമല്ലെന്ന പോസ്റ്റര്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഐ.ടി വിദഗ്ദര്‍ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവര്‍ അറിയിച്ചു.
പഹല്‍ഗാമില്‍ നടന്നത് ഭീകരാക്രമണമല്ലെന്നും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും പ്രകോപിപ്പിച്ച് യുദ്ധമുണ്ടാക്കാനും ഇന്ത്യ ഗവണ്‍മെന്റ് നടത്തിയ ഓപ്പറേഷനാണെന്നുമാണ് പോസ്റ്ററില്‍ ഉള്ളത്. നിങ്ങളാണ് യുദ്ധം തുടങ്ങിയത്, അടുത്ത പോരാട്ടം വെടിയുണ്ട കൊണ്ടായിരിക്കുകയില്ല, ഡിജിറ്റല്‍ യുദ്ധമായിരിക്കും. നിങ്ങളുടെ ഇന്റലിജന്‍സ് വ്യാജമാണെന്നും, സുരക്ഷിതമാണെന്നത് മിത്യയാണെന്നുമാണ് പോസറ്ററിന്റെ ഉള്ളടക്കം.
സമാനമായ രീതിയില്‍ ലോക്കല്‍ ബോഡി വകുപ്പിന്റെയും ജയ്പൂര്‍ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നെങ്കിലും പിന്നീട് പുനസ്ഥാപിക്കുകയായിരുന്നു.