Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബൈയില്‍ സംസ്‌കരിച്ചു
    • ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ ഇസ്രായേല്‍ ആക്രമണം: മൂന്ന് മരണം
    • ‘ഇനിയും ഫ്രീസറിൽ വെക്കാൻ വയ്യെന്ന് കുടുംബം; മൃതദേഹം കാണാൻ പോലും കഴിഞ്ഞിട്ടില്ല, പിന്തുണച്ചവർക്ക് നന്ദി’- വിപഞ്ചികയുടെ കുടുംബം
    • അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു
    • അൽ-മഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ‘ഓപ്പറേഷൻ സിന്ദൂർ തുടരണം’; പഹൽഗാം ആക്രമണത്തിൽ മോ‍ദിയെ വിമർശിച്ച് ഉവൈസി

    എഐഎംഐഎം അംഗീകാരം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2025 India Polititcs 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ എ.ഐ.എം.ഐ.എം പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി കനത്ത വിമർശനം ഉന്നയിച്ചു. തെലങ്കാനയിലെ ബോധനിൽ വഖഫ് നിയമഭേദഗതിക്കെതിരേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് ഉവൈസി ഈ ആരോപണങ്ങൾ ഉന്നയിച്ചത്. മോദി സർക്കാറിന്റെ സുരക്ഷാവീഴ്ചയുടെ ഉത്തമ ഉദാഹരണമാണ് പഹൽഗാമെന്നും അദ്ദേഹം പറഞ്ഞു.

    പഹൽഗാം ആക്രമണത്തിന് ശക്തമായ പ്രതികാരം വേണമെന്ന് ഉവൈസി പറഞ്ഞു. “ഓപ്പറേഷൻ സിന്ദൂർ തുടരണം. പഹൽഗാമിൽ 26 പേരെ വധിച്ചവർ കൊല്ലപ്പെടുന്നത് വരെ ഇന്ത്യയുടെ പ്രതികാരം പൂർത്തിയാവില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എഐഎംഐഎം അംഗീകാരം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

    അതേസമയം, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം)ന്റെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി. ജസ്റ്റിസുമാരായ സൂര്യ കാന്തും ജോയ്മാല ബാഗ്ചിയും അടങ്ങിയ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ, പാർട്ടിയുടെ ഭരണഘടന മതേതര നിലപാടുകൾക്ക് വിരുദ്ധമാണെന്ന ഹർജിക്കാരന്റെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

    തിരുപതി നരസിംഹ മുരാരി എന്ന വ്യക്തിയാണ് എഐഎംഐഎം അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. മുസ്ലിം മതവിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നുള്ള ആരോപണവും ഹർജിയിൽ ഉന്നയിച്ചിരുന്നതായിരുന്നു. എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരം അംഗീകാരത്തിൽ ഇടപെടാൻ ആധാരമില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AIMIM asaduddin owaisi govt fails Narendra Modi operation sindhoor Pehalgam Supreme court
    Latest News
    വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബൈയില്‍ സംസ്‌കരിച്ചു
    17/07/2025
    ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ ഇസ്രായേല്‍ ആക്രമണം: മൂന്ന് മരണം
    17/07/2025
    ‘ഇനിയും ഫ്രീസറിൽ വെക്കാൻ വയ്യെന്ന് കുടുംബം; മൃതദേഹം കാണാൻ പോലും കഴിഞ്ഞിട്ടില്ല, പിന്തുണച്ചവർക്ക് നന്ദി’- വിപഞ്ചികയുടെ കുടുംബം
    17/07/2025
    അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു
    17/07/2025
    അൽ-മഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.