ന്യൂഡല്‍ഹി– ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ സമ്മര്‍ദ്ദത്തിലായ യുവാവ് മരിച്ചു. മീററ്റിലെ ഖൈര്‍നഗര്‍ സ്വദേശി മുഹമ്മദ് കൈഫ് (22) ആണ് മരിച്ചത്. പിതാവിന്റെ ബിസിനസില്‍ സഹായിച്ചിരുന്ന യുവാവ് ഓഫീസിലിരുന്ന് ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് അടുത്തുള്ള നഴ്സിങ് ഹോമിലെത്തിക്കുകയായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അമിതമായി ഓണ്‍ലൈന്‍ ഗെയിമുകൾ കളിച്ചിരുന്ന കൈഫിനെ മൊബൈല്‍ ഉപയോഗം നിയന്ത്രിക്കണമെന്ന കുടുംബത്തിന്റെ ഉപദേശിച്ചെങ്കിലും കേട്ടിരുന്നില്ല. യുവാവ് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നും കഴിക്കാറുണ്ടായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



