Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    • ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    • ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    • ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    • യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പഹൽഗാം ഭീകരാക്രമണം: അന്വേഷണത്തിൽ നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കണം – ഉമർ അബ്ദുല്ല

    ഭീകരാക്രമണത്തിനു ശേഷമുള്ള സുരക്ഷാ സൈന്യത്തിന്റെ നീക്കത്തിൽ ഇതിനകം 2000-ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്
    B Zayed AliBy B Zayed Ali28/04/2025 India Edits Picks Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ശ്രീനഗർ – പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഭീകരവാദികൾക്കെതിരെ സുരക്ഷാ സൈന്യം നടത്തുന്ന നീക്കങ്ങളിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നുറപ്പു വരുത്തണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൈന്യത്തിന്റെ ഭീകരവിരുദ്ധ നീക്കങ്ങൾക്കിടെ നിരപരാധികളും അറസ്റ്റിലാവുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

    ‘പെഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരവാദത്തിനും അതിന്റെ ഉത്ഭവകേന്ദ്രങ്ങൾക്കുമെതിരെ ശക്തമായ പോരാട്ടമുണ്ടാകണം. കശ്മീരിലെ ജനങ്ങൾ ഭീകരതക്കെതിരെയും നിരപരാധികളെ കൊല്ലുന്നതിനെതിരെയും തുറന്ന മനസ്സോടെ മുന്നോട്ടു വന്നിട്ടുണ്ട്. സ്വതന്ത്രമായും സ്വാഭാവികമായുമാണ് അവർ അത് ചെയ്തത്. ജനങ്ങളുടെ അപരവൽക്കരിക്കുന്ന വിധത്തിൽ അനുചിതമായ നടപടികൾ ഇല്ലാതിരിക്കാനും, പിന്തുണ ഉറപ്പാക്കാനുമുള്ള സമയമാണിത്. കുറ്റക്കാരെ ശിക്ഷിക്കുക. അവരോട് ഒരു ദയയും കാണിക്കാതിരിക്കുക. പക്ഷേ, നിരപരാധികളായ ജനങ്ങൾ അതിന്റെ ദുരിതം ഏറ്റുവാങ്ങുന്ന അവസ്ഥ ഉണ്ടാകരുത്…’ ഉമർ അബ്ദുല്ല പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പെഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഭീകരവാദികൾക്കായുള്ള സൈന്യത്തിന്റെ തെരച്ചലിന്റെ ഭാഗമായി ഇതിനകം 2000-ലേറെ പേർ അറസ്റ്റിലായതായി കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചിരുന്നു. വീടുകൾ വ്യാപകമായി റെയ്ഡ് നടത്തുകയും പുരുഷന്മാരെ പിടികൂടുകയും ചെയ്യുകയാണെന്നും, ചോദ്യം ചെയ്യലിനായി പട്ടാള ക്യാംപുകളിലേക്കും പൊലീസ് സ്റ്റേഷനുകളിലേക്കും മാറ്റുന്നവരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്ക് കഴിയുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രസ്താവന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    യുദ്ധം വേണ്ട, നയതന്ത്ര പരിഹാരം മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
    23/02/2026
    ഏതൊരു യു.എസ് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍
    23/02/2026
    ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി ഖത്തർ ചാരിറ്റി- സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താർ
    23/02/2026
    ഇനി ജീവൻമരണ പോരാട്ടങ്ങൾ; റൺറേറ്റ് വില്ലനാകുമോ? ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇങ്ങനെ
    23/02/2026
    യുഎഇയിലെ മുൻ മലയാളി മാധ്യമപ്രവർത്തകൻ നാട്ടിൽ നിര്യാതനായി
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.