മുംബൈ- ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ്- NEET) യിൽ ഒന്നാം റാങ്ക് നേടിയ മഹാരാഷ്ട്രയിൽ നിന്നുള്ള 19 വയസ്സുള്ള വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് എഴുതിവെച്ചാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. നവാർഗാവിൽ നിന്നുള്ള അനുരാഗ് അനിൽ ബോർക്കർ (19)ആണ് മരിച്ചത്. നീറ്റ് യുജി 2025 പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയാണ് അനുരാഗ് വിജയിച്ചത്.
എംബിബിഎസ് പഠനം ആരംഭിക്കാൻ അനുരാഗ് ഉത്തർപ്രദേശിലെ ഗോരഖ്പൂർ എയിംസിലേക്ക് പോകേണ്ട ദിവസമായിരുന്നു ഇന്ന്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് അനുരാഗിന്റെ വീട്. “എനിക്ക് എം.ബി.ബി.എസ് ചെയ്യാൻ താൽപ്പര്യമില്ല. ഒരു ബിസിനസുകാരന് ഒരു ഡോക്ടറോളം സമ്പാദിക്കാം. അഞ്ച് വർഷത്തെ പഠനം, പിന്നെ എംഡി… ഇതെല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” എന്നായിരുന്നു കുറിപ്പിൽ എഴുതിവെച്ചത്.