Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 14
    Breaking:
    • അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    • വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    • ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    • എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    • യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    പേര് റഹീമാ ബീഗം, ഈ രാജ്യം എന്റേതാണ്, പക്ഷെ ഞാന്‍ ഇന്ത്യയുടേതല്ല

    അനധികൃത കുടിയേറ്റം ആരോപിച്ച് കടത്തിയത് 300 പേരെ, ഇരുരാജ്യങ്ങല്‍ക്കും വേണ്ടാത്തവരായി നിരവധിപേര്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2025 India Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Asam muslim
    ആസാമിലെ ബർപേട്ട ജില്ലയിൽ നിന്ന് മേയ് 27ന് ബംഗാളിലേക്ക് നാടുകടത്തിയ ഷോന ബാനു (ചിത്രം കടപ്പാട്- അൽ ജസീറ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ആസാം– ആസാം സര്‍ക്കാര്‍ സംസ്ഥാനത്തെ നിരവധി മുസ്ലിംകളെ ബലമായി ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് നാടുകടത്തുന്നതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട്. നിരവധി ജീവിതങ്ങളാണ് ഇരു രാജ്യത്തിനും വേണ്ടാത്തവരായി മാറിയിരിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും മുസ്ലിംകളായ ആസാമില്‍ ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷമാണ് മുസ്ലിംകളെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് മാസത്തില്‍ മാത്രമായി 300റോളം മുസ്ലിംകളെയാണ് അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ടത്. ബി.എസ്.എഫ് പിടിച്ചുകൊണ്ടു പോയി നാടുകടത്തിയ ഉഫ അലി ബംഗ്ലാദേശ് അതിര്‍ത്തി സേന തിരിച്ചയച്ച് നാട്ടിലെത്തിയ അനുഭവം വിവരിക്കുയുണ്ടായി. ബംഗ്ലാദേശില്‍ കുടുങ്ങി കിടന്ന കഠിനാനുഭവങ്ങളുടെ നാലുദിവസം. ‘മനോഹരമായ നീലാകാശത്തിനു താഴെ നരകം ഞാന്‍ കണ്ടു, ഞങ്ങളുടെ മനോഹരമായ ജീവിതം മാഞ്ഞു പോകുന്നതും’ അലി വിവരിച്ചു.

    Ufa ali
    ആസാമിലെ മോറിഗൌൺ ജില്ലയിലെ വീടിന് മുൻപിലിരിക്കുന്ന ഉഫ അലി (കടപ്പാട്- അൽജസീറ)

    മേയ് 23നാണ് ആസാമിലെ മൊരിഗൗൺ ജില്ലയിലെ കുയഡല്‍ ഗ്രാമത്തിലെ വാടകവീട്ടില്‍ നിന്ന് അലിയെ പോലീസ് പിടിച്ചുകൊണ്ടു പോയത്. 200 കിലോമീറ്റര്‍ അകലെയുള്ള മാട്ടിയ തടങ്കല്‍ കേന്ദ്രത്തില്‍ മൂന്ന് ദിവസം പാര്‍പ്പിച്ചതിനു ശേഷം മേയ് 27ന് ബി.എസ്.എഫ് ജവാന്മാര്‍ അലിയെയും അഞ്ച് സ്ത്രീകളുള്‍പ്പെടെ പതിനാല് പേരെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ബംഗ്ലാദേശ് അതിര്‍ത്തി സേനയും, ജനങ്ങളും ഇവരെ സ്വീകരിക്കാന്‍ തയാറായില്ല. ഇവര്‍ ഇന്ത്യക്കാരണെന്നാണ് അവരുടെ വാദം. തിരിച്ച് ഇന്ത്യയിലേക്ക് വരാനും കഴിയാത്ത അവസ്ഥയാണ്. മടങ്ങിവന്നാല്‍ വെടിവെക്കുമെന്ന് ബി.എസ്.എഫ് ഭയപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിഴക്കന്‍ ആസാമില്‍ നിന്ന് സമാന രൂപത്തില്‍ പിടിച്ചു കൊണ്ടുപോയി അതിര്‍ത്തി കടത്തപ്പെട്ട റഹീമാ ബീഗത്തെ(50) ബംഗാള്‍ സേന ക്രൂരമായി മര്‍ദിച്ചതായി അവര്‍ പ്രതികരിച്ചു. ഇന്ത്യാ അതിര്‍ത്തിയുടെ ഭാഗത്തേക്ക് വന്നാല്‍ വെടിവെക്കുമെന്ന് ബി.എസ്.എഫ് പറഞ്ഞതിനാല്‍ ബംഗ്ലാദേശ് ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ച തന്നെ അതിര്‍ത്തി സേന ആക്രമിക്കുകയായിരുന്നു. ഈ രാജ്യം എന്റേതാണ് പക്ഷെ ഞാന്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ പക്ഷമെന്ന് റഹീമ പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമത്തിലെ മാധ്യമ പ്രവര്‍ത്തകനായ ജിതേന്‍ ചന്ദ്ര ബി.എസ്.എഫ് ബലമായി പിടിച്ചു കൊണ്ടു വന്ന ആളുകളെ റബ്ബര്‍ ബുള്ളറ്റുകള്‍ കൊണ്ട് വെടിവെച്ച് ഭയപ്പെടുത്തി അതിര്‍ത്തി കടത്തുന്നത് കണ്ടതായി പറഞ്ഞു. എന്നാല്‍ ഈ ആരോപണം ബി.എസ്.എഫ് നിഷേധിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അവര്‍ അറിയിച്ചു. ബംഗാളിലെത്തിയ അലിയെ അതിര്‍ത്തി സേന മേഘാലയ ബോര്‍ഡറില്‍ ഇറക്കി വിട്ടു. അവിടുന്ന് ഉള്‍ക്കാട്ടിലൂടെ പത്ത്മണിക്കൂറോളം സഞ്ചരിച്ചാണ് അദ്ദേഹം വീട്ടിലെത്തുന്നത്. മെയ് 31ന് ബി.എസ്.എഫ് 65 ആളുകളെ ഇന്ത്യക്കാരെന്ന അവകാശവാദത്തോടെ ബംഗ്ലാദേശ് ബോര്‍ഡര്‍ സേനയില്‍ നിന്ന് ഏറ്റുവാങ്ങിയതായി അസം പ്രാദേശിക മാധ്യമമായ ദ സെന്റിനല്‍ റിപ്പോര്‍ട്ട് ചെയ്തു

    Asam Muslim
    ഉഫ അലിയുടെ ഔദ്യോഗി രേഖകളും തിരിച്ചറിയൽ കാർഡും (കടപ്പാട്- അൽ ജസീറ)

    ബി.ജെ.പി കേന്ദ്രത്തില്‍ ഭരണത്തില്‍ വന്നതിനു ശേഷമാണ് രാജ്യത്തെ നിസഹായരായ മുസ്ലിംകളെ വേട്ടയാടാന്‍ തുടങ്ങിയത്. റോഹിങ്ക്യന്‍ മുസ്ലിംകളെയും ബംഗാളി സംസാരിക്കുന്ന ന്യൂനപക്ഷത്തെയും സര്‍ക്കാര്‍ രേഖകള്‍ ഉണ്ടെങ്കില്‍ പോലും നാടുകടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി ഹിന്ദി പ്രൊഫസര്‍ അപൂര്‍വാനന്ദ് ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ന്യൂനപക്ഷത്തിനെതിരെയുള്ള അതിക്രമങ്ങളും രാജ്യത്ത് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. പ്രത്യേക മത വിഭാഗത്തിലെ ആളുകളെ മുഴുവന്‍ തീവ്രവാദികളായി ലേബല്‍ ചെയ്യുന്ന പൊതുബോധവും രാജ്യത്ത് പടര്‍ന്നിട്ടുണ്ട്. ആസാം സര്‍ക്കാര്‍ മുസ്ലിംകളെ തിരഞ്ഞുപിടിച്ച് തടങ്കല്‍ കേന്ദ്രത്തിലേക്ക് അയക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡെബ്റാട്ട സായിക്യ ആരോപിച്ചു. ബി.ജെ.പി വക്താവ് മനേഷ് ബാരൗ ഈ നടപടികള്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ബി.ജെ.പി വക്താവ് മനേഷ് ബാരൗ പ്രതികരിച്ചു. മുസ്ലിം ഭൂരിപക്ഷമായ ബംഗ്ലാദേശിലേക്ക് രേഖകളില്ലാത്ത ഹിന്ദുക്കളെ തിരിച്ചയച്ചാല്‍ പീഡനം നേരിടേണ്ടി വരുമെന്നതിലാണ് അതിര്‍ത്തി കടന്നുവരുന്ന ഹിന്ദുക്കളെ തിരിച്ചയക്കാത്തതെന്ന് അദ്ദേഹം അറിയിച്ചു. ജനിച്ചു വളര്‍ന്ന നാട്ടില്‍ ഔദ്യോഗിക രേഖകള്‍ കയ്യിലുണ്ടായിട്ടും തലമുറകളായി രാജ്യത്ത് ജീവിക്കുന്ന തങ്ങള്‍ക്ക് മുസ്ലിംമായതിനാലും ബംഗാളി സംസാരിക്കുന്നതിനാലും നാടുകടത്തപ്പെടേണ്ടി വരുന്ന ദുരവസ്ഥ അലിയെപ്പോലെ ഒരുപാട് പേര്‍ നേരിടുന്നുണ്ടെന്നാണ് സൂചന. ഞങ്ങള്‍ക്ക് പൗരത്യ തെളിയിച്ച് രാജ്യത്ത് നില്‍ക്കാന്‍ 20-30 ഔദ്യോഗിക രേഖകല്‍ കാണിക്കണമെങ്കില്‍ ബംഗ്ലാദേശില്‍ നിന്നു വന്ന ഹിന്ദുവിന് മതം പറഞ്ഞാല്‍ മാത്രം മതിയെന്നും അലി തന്റെ സങ്കടം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aljazeera Asam Muslims Bangladesh Deportation
    Latest News
    അമോണിയ വാതക ചോര്‍ച്ച: 11 പേര്‍ക്ക് ശ്വാസതടസം; അഖബ തുറമുഖം ഒഴിപ്പിച്ചു
    14/09/2026
    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളില്‍ കുറ്റക്കാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവ്
    14/09/2026
    ഓട്ടമത്സരത്തിനിടെ ഓസ്ട്രേലിയൻ വനിതാ താരത്തിന്റെ മലവിസർജനം, ട്രാക്കിൽ ആകെ പരന്നിട്ടും മത്സരം നിർത്തിയില്ല, വിമർശനം രൂക്ഷം
    14/09/2026
    എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
    14/09/2026
    യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
    14/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version