പട്ന- ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ ആക്രമിച്ചത് ഇന്ത്യയുടെ ആത്മാവിനെയാണെന്നും അവസാനത്തെ ഭീകരനെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. എല്ലാ തീവ്രവാദികളെയും തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യുമെന്നും മോഡി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മോഡിയുടെ ആദ്യ പരസ്യപ്രസ്താവനയാണിത്.
എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഇന്ത്യ തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും. നമ്മുടെ ആത്മാവ് ഒരിക്കലും തകർക്കാനാകില്ലെന്നും മോഡി പരഞ്ഞു. ഭീകരവാദികളുടെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. ഭീകരാക്രമണത്തിന്റെ ആസൂത്രകരെയും വെറുതെ വിടില്ല. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും. ഇന്ത്യയുടെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മോഡി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group