കോട്ടയം: അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ.
എന്തുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നത് എന്നതിന്റെ ഒരു ഉത്തരമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് കുടുംബമില്ല എന്ന് പറയും. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് അദ്ദേഹത്തെ സ്നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും പത്മജ പറഞ്ഞു.
കോട്ടയത്ത് എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group