Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ ഇസ്രായേല്‍ ആക്രമണം: മൂന്ന് മരണം
    • ‘ഇനിയും ഫ്രീസറിൽ വെക്കാൻ വയ്യെന്ന് കുടുംബം; മൃതദേഹം കാണാൻ പോലും കഴിഞ്ഞിട്ടില്ല, പിന്തുണച്ചവർക്ക് നന്ദി’- വിപഞ്ചികയുടെ കുടുംബം
    • അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു
    • അൽ-മഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം
    • അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്

    നിങ്ങൾ പറഞ്ഞ ആളെ കുറിച്ച് എനിക്ക് ഈ സാഹചര്യത്തിൽ പറയാൻ ഒന്നുമില്ല എന്നായിരുന്നു വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2025 India Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    kanthapuram jaiswal
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്കിനെ കുറിച്ച് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. നിങ്ങൾ പറഞ്ഞ ആളെ കുറിച്ച് എനിക്ക് ഈ സാഹചര്യത്തിൽ പറയാൻ ഒന്നുമില്ല എന്നായിരുന്നു വിദേശകാര്യ വക്താവ് മാധ്യമങ്ങളോട് അറിയിച്ചത്.

    37 കാരിയായ നിമിഷ പ്രിയയുടെ മോചനത്തിനായി ​ഗ്രാൻഡ് മുഫ്തിയായ എപി അബൂബക്കർ മുസ്ലിയാർ യമനിലെ പണ്ഡിതരോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകൾ കൊണ്ടാണ് വധശിക്ഷ നീട്ടി വെച്ചത് എന്ന് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഇസ്ലാമിൽ കൊല്ലുന്നതിന് പകരം നഷ്ടപരിഹാരം നൽകാനുള്ള സാധ്യതയുണ്ടെന്നും, ഞാൻ അത് സ്വീകരിക്കാൻ അവരോട് അപേക്ഷിക്കുകയുമാണ് ചെയ്തത്. അതിനായുള്ള ചർച്ചകൾ ആണ് നടക്കുന്നതെന്നും നാളെയാണ് വധശിക്ഷ നടക്കേണ്ടതെന്നും അത് മാറ്റി വെച്ചുവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിമിഷ പ്രിയയുടെ കേസ് വളരെ വൈകാരികമാണെന്നും, സർക്കാർ ആവശ്യമായ നടപടികൾ കൈകൊള്ളുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അറിയിച്ചു. കുടുംബത്തിന് കേസ് നടത്താൻ ആയി ഒരു വക്കീലിനെ നിയമിച്ച് നൽകിയിട്ടുണ്ട്. ഇത് കൂടാതം യമനിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെടാനുള്ള അവസരവും അത് വഴി ഇരു കൂട്ടർക്കും പരസ്പര ധാരണയിലെത്താനും സാധിക്കും. നിലവിൽ യമനിലെ സർക്കാർ മാറ്റിവെച്ചതായും മറ്റ് നടപടികൾക്കായുള്ള സാധ്യതകൾക്കായി തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും, മറ്റ് സഹോദര സർക്കാറുകളുമായി ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ജയ്സ്വാൾ വ്യക്തമാക്കി.

    കാന്തപുരത്തിന്റെയും നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ആക്ഷൻ കൗൺസിലിന്റെ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി നേതാക്കൾ പ്രശംസയുമായി രം​ഗത്തുവന്നിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kanthapuram A. P. Aboobacker Musliyar Ministry of External Affairs Nimisha priya randhir jaiswal
    Latest News
    ഗസ്സയിലെ ഏക കത്തോലിക്കാ ദേവാലയത്തില്‍ ഇസ്രായേല്‍ ആക്രമണം: മൂന്ന് മരണം
    17/07/2025
    ‘ഇനിയും ഫ്രീസറിൽ വെക്കാൻ വയ്യെന്ന് കുടുംബം; മൃതദേഹം കാണാൻ പോലും കഴിഞ്ഞിട്ടില്ല, പിന്തുണച്ചവർക്ക് നന്ദി’- വിപഞ്ചികയുടെ കുടുംബം
    17/07/2025
    അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു
    17/07/2025
    അൽ-മഹാറ നാലാം പതിപ്പിന് പ്രൗഢമായ പ്രഖ്യാപനം
    17/07/2025
    അല്‍കോബാറില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു
    17/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.