ന്യൂഡൽഹി- തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം പിമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ നിന്ന് ആരംഭിച്ച മാർച്ചിന് നേതൃത്വം നൽകിയ എം പിമാർ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
വോട്ടർപട്ടിക പരിഷ്‌കരണത്തിൽ തിരിമറി നടന്നതായി ആരോപിച്ച പ്രതിപക്ഷ നേതാക്കൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
അതേസമയം, ഡി എം കെ, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികൾ മാർച്ചിൽ നിന്ന് വിട്ടുനിന്നു.
‘वोट चोरी’ के खिलाफ INDIA की हुंकार ✊
— Congress (@INCIndia) October 6, 2026
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







