ബെംഗളൂരു– ബെംഗളൂരുവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ഏകദേശം 100 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ മലയാളി ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാമമൂര്‍ത്തി നഗറില്‍ പ്രവര്‍ത്തിക്കുന്ന എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് നടത്തിപ്പുകാരായ ടോമി എ വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ആലപ്പുഴ സ്വദേശികളാണെന്നാണ് വിവരം. 25 വര്‍ഷമായി രാമമൂര്‍ത്തി നഗറില്‍ താമസിക്കുന്ന ഇവര്‍ ആദ്യഘട്ടത്തില്‍ 5 ലക്ഷം വരെയുള്ള ചിട്ടിയായിരുന്നു നടത്തിയിരുന്നത്. പിന്നീട് പലിശ വാഗ്ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിച്ച് തുടങ്ങുകയായിരുന്നു. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പി.ടി സാവിയോ എന്നയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
മതസ്ഥാപനങ്ങളില്‍ മലയാളി അസോസിയേഷനുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ടുകളായി നടത്തി വരുന്ന സ്ഥാപനത്തിനമായി എ ആൻഡ് എ ചിട്ടി കമ്പനി. തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ ആളുകളും മലയാളികളാണ്. നിലവില്‍ കമ്പനിക്കെതിരെ 264 പരാതികളാണ് രേഖാമൂലം ലഭിച്ചിട്ടുള്ളത്. പ്രതികള്‍ വിദേശത്ത് കടക്കാനുള്ള സാധ്യതയും പോലീസ് അന്യേഷിക്കും. കമ്പനി ജീവനക്കാരെ അറിയിക്കാതെ താമസസ്ഥലം വിറ്റ് ദമ്പതികള്‍ അപ്രത്യക്ഷരായതിനു ശേഷമാണ് പറ്റിക്കപ്പെട്ടെന്ന് നിക്ഷേപകര്‍ക്ക് മനസിലാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ധുവിന് സുഖമില്ലാത്തതിനാല്‍ ആലപ്പുഴയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ടോമി കടന്നു കളഞ്ഞതെന്നും വിവരമുണ്ട്. പ്രതികളുടെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നപ്പോഴാണ് ഇടപാടുകാര്‍ പോലീസിനെ സമീപിച്ചത്. ഏകദേശം 1300 ഉപഭോക്താക്കള്‍ ഉള്ളതായി ചിട്ടി കമ്പനി രേഖകള്‍ സൂചിപ്പിക്കുന്നതിനാല്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.