മുംബൈ – മഹാരാഷ്ട്രയിലെ ധുലെ – സോളാപ്പൂർ ദേശീയപാതയിലെ മാൻജർസുംബ ഘട്ടിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ ഡീസൽ റോഡിലേക്ക് ചോരുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. അതിവേഗം തന്നെ തീ ദേശീയപാതയുടെ ഇരുവശത്തേക്കും ആളിപടരാൻ തുടങ്ങി. അപകടത്തിൽ ലോറി ഡ്രൈവർക്ക് പൊള്ളലേറ്റതായാണ് വിവരം. ടാങ്കർ ലോറി പൂർണമായും കത്തി നശിച്ചു. ചോർന്ന ഡീസൽ കാരണം സമീപത്തെ പുൽമേടുകളിലും മറ്റ് സ്ഥലങ്ങളിലും തീപടർന്നിട്ടുണ്ട്. ദേശീയപാതയിൽ ഗതാഗത തടസ്സം നേരിട്ടു. സംഭവസ്ഥലത്ത് അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



