Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്മാറി
    • മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊഫഷനുകളില്‍ ഉയര്‍ന്ന സൗദിവല്‍ക്കരണം പ്രാബല്യത്തില്‍
    • മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    • യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    • ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മഹാകുംഭമേള: പ്രയാഗ് രാജില്‍ രണ്ട് ദിവസമായി 300 കി.മീ നീളത്തില്‍ വന്‍ ഗതാഗത കുരുക്ക്; വിമര്‍ശനവുമായി പ്രതിപക്ഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലക്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ ഒഴുകിയെത്തിയതോടെ പ്രയാഗ്രാജില്‍ വന്‍ ഗതാഗതക്കുരുക്ക്. രണ്ട് ദിവസത്തിലേറെയായി ഗതാഗതകുരുക്ക് തുടരുന്നത്.ത്രിവേണി സംഗമത്തിലേക്കു എത്താനാകാതെ പലരും വഴിയില്‍ കുടുങ്ങിയതായാണു റിപ്പോര്‍ട്ട്. ആള്‍ത്തിരക്ക് കൂടിയതിനാല്‍ വെള്ളിയാഴ്ച വരെ പ്രയാഗ്‌രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

    സംഗം റോഡില്‍ ഒച്ചിഴയും വേഗത്തിലാണു നൂറുകണക്കിനു വാഹനങ്ങള്‍ നീങ്ങുന്നത്. പ്രയാഗ്രാജിലേക്കു പോകുന്നവരുടെ വാഹനനിര 200 മുതല്‍ 300 കിലോമീറ്റര്‍ വരെ നീളമുള്ള ഗതാഗതക്കുരുക്കായെന്നും മുന്നോട്ടു പോകാനാകുന്നില്ലെന്നും മധ്യപ്രദേശിലെ മൈഹര്‍ പൊലീസ് പറഞ്ഞു. പ്രയാഗ്രാജിലേക്ക് എത്താന്‍ 24 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടി വന്നെന്നു ഫരീദാബാദില്‍ നിന്നുള്ളവര്‍ പരാതിപ്പെട്ടു. 4 കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകളോളം വേണ്ടിവന്നെന്നു ജയ്പുരില്‍നിന്നുള്ള കുടുംബം പറഞ്ഞു. ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടെന്നും പരാതികളുയര്‍ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മധ്യപ്രദേശിലെ കട്നി ജില്ലയില്‍ പൊലീസ് വാഹനങ്ങള്‍ ഗതാഗതം തിങ്കളാഴ്ച വരെ നിര്‍ത്തി വയ്ക്കുന്നതായി അറിയിപ്പ് നല്‍കുന്ന സാഹചര്യവും ഉണ്ടായി. ജബല്‍പൂര്‍ മേഖലയിലേക്ക് തിരിച്ച് പോയി വാഹനങ്ങള്‍ അവിടെ കാത്തിരിക്കാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.

    ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയില്‍ രണ്ട് പ്രധാന ദിവസങ്ങള്‍ കൂടിയാണുള്ളത്. ഫെബ്രുവരി 12 ന് മാംഗി പൂര്‍ണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങള്‍.

    സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ജനുവരി 13ന് മഹാകുംഭമേള ആരംഭിച്ചതു മുതല്‍ ഇതുവരെ 43 കോടി ഭക്തരാണു സ്‌നാനത്തിനായി എത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    mahakumbhamela
    Latest News
    ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്മാറി
    19/04/2026
    മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊഫഷനുകളില്‍ ഉയര്‍ന്ന സൗദിവല്‍ക്കരണം പ്രാബല്യത്തില്‍
    19/04/2026
    മലേഷ്യയിൽ വൻ തീപിടുത്തം; സബയിൽ ഇരുന്നൂറോളം വീടുകൾ കത്തിയമർന്നു
    19/04/2026
    യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; നാളെ മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും
    19/04/2026
    ട്രംപിനെതിരെ ആഞ്ഞടിച്ച് ബ്രസീല്‍ പ്രസിഡന്റ്; വീറ്റോ നിര്‍ത്തലാക്കണമെന്നും ആവശ്യം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.