Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    • ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    • ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച്; ആറ് കൻവാരിയകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില അതീവ ​ഗുരുതരം

    ശക്തമായ കൂട്ടിയിടിയെ തുടർന്ന് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീഴുകയും, അതിന് ശേഷവും ബസ് മുന്നോട്ട് പോയി കല്ലിലിടിച്ചാണ് നിന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/07/2025 India Accident Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    accident
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദിയോഘർ– ശിവഭക്തരായ കൻവാരിയകൾക്ക് ദാരുണാന്ത്യം. ബസും ട്രക്കും കൂട്ടിയിടിച്ചാണ് ആറ് കൻവാരിയകൾക്ക് തങ്ങളുടെ ജീവൻ നഷ്ടമായത്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം സംഭവിച്ചത് എന്ന് പോലീസ് പറയുന്നു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ നിന്ന് യാത്രക്കാരുമായി വന്ന ബസും പാചക വാതക സിലിണ്ടറുകൾ നിറച്ച ട്രക്കും കൂട്ടിയിടിച്ചതിനെ തുടർന്നാണ് ആറ് കൻവാരിയകൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുനിയ വനത്തിന് സമീപമാണ് അപകടം സംഭവിച്ചത്.

    “ദിയോഘറിലെ ജമുനിയ ചൗക്കിൽ ഉണ്ടായ അപകടത്തിൽ ആറ് ഭക്തർ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ 24 പേരിൽ എട്ട് പേരെ ദിയോഘറിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി, ബാക്കിയുള്ളവർ സദർ ആശുപത്രിയിൽ ചികിത്സയിലാണ്,” ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ നമൻ പ്രിയേഷ് ലക്ര പറഞ്ഞു. കൻവാരിയകൾ സഞ്ചരിച്ചിരുന്ന ബസ് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുമായി നേർക്കുനേർ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് ദുംക സോണിലെ ഇൻസ്പെക്ടർ ജനറൽ ശൈലേന്ദ്ര കുമാർ സിൻഹ പി‌ടി‌ഐയോട് നേരത്തെ പറഞ്ഞിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശക്തമായ കൂട്ടിയിടിയെ തുടർന്ന് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീഴുകയും, അതിന് ശേഷവും ബസ് മുന്നോട്ട് പോയി കല്ലിലിടിച്ചാണ് നിന്നത്. അപകടത്തിൽ ബസിന് കാര്യമായ കേടുപാടുണ്ടായെന്നും ഐജി പറഞ്ഞു.

    എന്നാൽ, അപകടത്തിൽ ആറുപേരല്ല 18 പേരാണ് മരിച്ചത് എന്ന് എംപി നിഷികാന്ത് ഡൂബെ തന്റെ എക്സ് പോസ്റ്റിലൂടെ കുറിച്ചു. “എന്റെ ലോക്‌സഭാ മണ്ഡലത്തിലെ ദിയോഘറിൽ ശ്രാവണ മാസത്തിൽ കൻവാർ യാത്രയ്ക്കിടെയുണ്ടായ ബസ്-ട്രക്ക് അപകടത്തിൽ പതിനെട്ട് ഭക്തർ മരിച്ചു. ബാബ ബൈദ്യനാഥ് ജി അവരുടെ കുടുംബങ്ങൾക്ക് നഷ്ടം താങ്ങാൻ ശക്തി നൽകട്ടെ,” ഡൂബെ കുറിച്ചു.

    मेरे लोकसभा के देवघर में श्रावण मास में कांवर यात्रा के दौरान बस और ट्रक के दुर्घटनाग्रस्त होने के कारण 18 श्रद्धालुओं की मौत हो गई है । बाबा बैद्यनाथ जी उनके परिजनों को दुख सहने की शक्ति प्रदान करें

    — Dr Nishikant Dubey (@nishikant_dubey) July 29, 2025

    പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും അപകടത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിന് ശേഷം ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൻവാരിയകൾ ബസുകിനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണെന്ന് ദിയോഘർ സബ് ഡിവിഷണൽ ഓഫീസർ രവി കുമാർ പറഞ്ഞു.

    ദിയോഘർ സിവിൽ സർജന്റെ അഭിപ്രായത്തിൽ, മരിച്ചവരിൽ ബസ് ഡ്രൈവർ സുഭാഷ് തുരി, ഗയയിൽ നിന്നുള്ള സുമൻ കുമാരി, പിയൂഷ്, വൈശാലി, ദുർഗ്ഗാവതി ദേവി, ബെട്ടിയയിൽ നിന്നുള്ള ജാനകി ദേവി എന്നിവരും ഉൾപ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident jharkhand kanvariya
    Latest News
    പ്രവാസി വോട്ടര്‍മാരുടെ വോട്ട് ചേര്‍ക്കല്‍ ഇരട്ടിഭാരം; നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയാം
    29/07/2025
    ഗാസയിലെ ഭയാനകമായ സാഹചര്യം ഇസ്രായിൽ അവസാനിപ്പിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കുമെന്ന് സ്റ്റാർമർ
    29/07/2025
    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    29/07/2025
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version