ന്യഡല്‍ഹി– ഇന്ത്യയുടെ പുതിയ മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതര്‍. മേയ് 23,24 തിയതികളിലായി മൂന്ന് മണിക്കൂര്‍ വീതമാണ് അടച്ചിടുക. രാവിലെ 7നും 10നും ദ്വീപിന് മുകളിലൂടെയും ചുറ്റുമുള്ള വ്യോമാതിര്‍ത്തി 500 കിലോമീറ്ററുമാണ് പരീക്ഷണ പരിധി.
ഈ സമയത്ത് ദ്വീപ് മേഖലയിലൂടെ വിമാന സര്‍വീസ് നടത്തുന്നതിന് അനുമതിയില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. ഒമ്പത് അന്താരാഷ്ട്ര റൂട്ടുകള്‍ ഈ സമയത്ത് അടച്ചിടും. സിവിലിയന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിക്കപ്പുറമുള്ള ഉയരത്തില്‍ പറക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബാലിസ്റ്റിക് മിസൈല്‍, 2025 ജനുവരിയില്‍ സാല്‍വോ മോഡില്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈല്‍ എന്നിവയും ഇവിടെ പരീക്ഷിച്ചിരുന്നു.