ന്യൂ ഡൽഹി -വോട്ട് ചോരി വിവാദത്തിന് പിന്നാലെ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പത്ര സമ്മേളനത്തിനെതിരെ ഇൻഡ്യ സഖ്യം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെൻ്റ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
രാവിലെ നടന്ന ഇൻഡ്യ സഖ്യം യോഗത്തിന് പിന്നാലെയാണ് ഇംപീച്ച്മെൻ്റ് ആവശ്യം ഉന്നയിച്ചത്.
രാജ്യസഭയിൽ ചുരുങ്ങിയത് 50 അംഗങ്ങളുടെയും ലോക്സഭയിൽ 100 അംഗങ്ങളുടെ ഒപ്പ് വേണം ഇംപീച്ച്മെൻ്റ് നോട്ടീസ് നൽകാൻ
. രണ്ടു സഭയിലും ഇതിനേക്കാൾ കൂടുതൽ അംഗങ്ങൾ ഉള്ളത് പ്രതിപക്ഷത്തിന് ഏറെ ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group