Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • കൂടുതല്‍ സൈനിക മേധാവികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഇസ്രായിലിന് കയ്പേറിയ തിരിച്ചടിയെന്ന് ഇറാൻ
    • ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായിൽ; തെഹ്‌റാനിൽ കനത്ത വ്യോമാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ
    • ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ…
    • എഞ്ചിൻ തകരാർ മുതൽ അട്ടിമറി സാധ്യത വരെ; അഹമ്മദാബാദ് വിമാന ദുരന്തത്തെപ്പറ്റി ഉയരുന്ന സംശയങ്ങൾ
    • ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    ഹണിമൂണ്‍ കൊലപാതകം: 20 ലക്ഷത്തിൻ്റെ ക്വട്ടേഷന്‍, ഭര്‍ത്താവിനെ കൊന്നത് സോനത്തിന്റെ കണ്മുമ്പിലിട്ട്

    ക്വട്ടേഷന്റെ ആദ്യ ഗഡുവായി 15000 രൂപയാണ് കൊലയാളികള്‍ക്ക് കൈമാറിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Honeymoon murder
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇന്‍ഡോര്‍– ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയാണെന്ന് പോലീസ്. പൂര്‍വഖാസി ജില്ലയില്‍ കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ കണ്മുമ്പിലിട്ട് ഭര്‍ത്താവിനെ കൊല്ലാന്‍ സൗകര്യം ചെയ്ത് കൊടുത്തതും സോനം തന്നെയാണെന്ന് റിപ്പോര്‍ട്ട്. ക്വട്ടേഷന്റെ ആദ്യ ഗഡുവായി 15000 രൂപയാണ് കൊലയാളികള്‍ക്ക് കൈമാറിയത്. കൊല നടക്കുമ്പോള്‍ ഈ പണം ഭര്‍ത്താവിന്റെ പേഴ്‌സില്‍ എടുത്ത് കൊടുക്കുകയായിരുന്നെന്നും പോലീസ് വെളിപ്പെടുത്തി.

    ജൂണ്‍ 10നാണ് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്ന് സോനത്തെ പോലീസ് പിടികൂടിയത്. കാമുകനെന്ന് പറയപ്പെടുന്ന രാജ് ഖുഷ്‌വാഹയേയും മൂന്ന് വാടക കൊലയാളികളെയും മധ്യപ്രദേശില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് കാമുകന്‍ രാജ്‌സിങ് ഖുഷ്‌വാഹ പോലീസിനി മൊഴി നല്‍കിയത്. ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള സോനത്തിന്റെ പദ്ധതിയെ പിന്തുണച്ചിരുന്നില്ല. പിടിയിലായ മൂന്ന് പേരോടും മേഘാലയിലേക്ക് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മേഘാലയ കാണാനുള്ള ആഗ്രഹത്തിലാണ് അവര്‍ പോയത്. തന്റെ യാത്ര അവസാന നിമിഷത്തില്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. കൊലപാതകം നടത്താന്‍ പിടിയിലായ മൂന്ന് പേരും തയാറായിരുന്നില്ല. കൂടുതല്‍ പണവും മറ്റും വാഗ്ദാനം ചെയ്ത് സോന അവരെ കൊല ചെയ്യാന്‍ നിര്‍ബന്ധിച്ചതാണെന്ന് രാജ് സിങ് ഖുഷ്വാഹ പോലീസിനോട് വെളിപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാല്‍ ഇയാളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സോനത്തിന്റെ ഫാക്ടറിയിലെ ജീവനക്കാരനാണ് രാജ് ഖുഷ്വാഹ. ഫാക്ടറിയില്‍ സന്ദര്‍ശനത്തിനെത്തുന്ന വേളയിലാണ് തന്നേക്കാള്‍ അഞ്ചു വയസ്സിന് ഇളയവനായ ഖുഷ്വാഹയുമായി സോന പ്രണയത്തിലായതെന്ന് പോലീസ് നിഗമനം. രാജ് സിങ് നിരപരാധിയാണെന്നാണ് അമ്മ ചുന്നി ദേവിയും സോനത്തിന്റെ അച്ഛന്‍ ദേവി സിങ്ങും പറയുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തയും ഇവര്‍ നിഷേധിച്ചു. മേയ് 11നായിരുന്നു സോനയുടെയും രാജയുടെയും വിവാഹം. ഹണിമൂണ്‍ യാത്രക്കായി മേഘാലയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 2ന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തെ മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Honeymoon murder Wife killed husband
    Latest News
    കൂടുതല്‍ സൈനിക മേധാവികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഇസ്രായിലിന് കയ്പേറിയ തിരിച്ചടിയെന്ന് ഇറാൻ
    13/06/2025
    ഇറാനെതിരെ യുദ്ധം തുടങ്ങി ഇസ്രായിൽ; തെഹ്‌റാനിൽ കനത്ത വ്യോമാക്രമണം, തിരിച്ചടിക്കുമെന്ന് ഇറാൻ
    13/06/2025
    ഡോക്ടർ ജോലി രാജിവെച്ച് മക്കളോടൊപ്പം പുതുജീവിതത്തിലേക്ക് വിമാനം കയറി; അന്ത്യയാത്രയാവും എന്നറിയാതെ…
    12/06/2025
    എഞ്ചിൻ തകരാർ മുതൽ അട്ടിമറി സാധ്യത വരെ; അഹമ്മദാബാദ് വിമാന ദുരന്തത്തെപ്പറ്റി ഉയരുന്ന സംശയങ്ങൾ
    12/06/2025
    ഡ്രീംലൈനറിന്റെ ആദ്യ ദുരന്തം, ബോയിങ് വിമാനങ്ങളുടെ സുരക്ഷ വീണ്ടും ചര്‍ച്ച
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version