Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • വിദേശ കറൻസി ഇടപാടുകൾ നിരോധിച്ച് യെമൻ സർക്കാർ: യെമൻ റിയാൽ വഴി മാത്രം ഇടപാടുകൾ
    • രോഗികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ 544 മരുന്നുകളുടെ വില കുറച്ചു
    • പുതിയ ട്രാഫിക് നിയമം ഫലം കാണുന്നു: കുവൈത്തിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും കുത്തനെ കുറഞ്ഞു
    • ‌‍ഖത്തറിൽ വിശാലമായ അൽ-വലീദ പള്ളി തുറന്നു; ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് ഉൾപ്പെടെ
    • ഡ്രൈവിംഗിനിടെ സ്ട്രോക്ക്: വാഹനാപകടത്തില്‍ പരിക്കേറ്റ പെരുമ്പാവൂര്‍ സ്വദേശി ദമാമില്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/08/2025 India Crime Religion Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ ആൾക്കൂട്ടം; 150-ലേറെ പേർക്കെതിരെ കേസ്
    ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ ആൾക്കൂട്ടം; 150-ലേറെ പേർക്കെതിരെ കേസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലിം മഖ്ബറ കയ്യേറി ഹിന്ദുത്വ ആൾക്കൂട്ടം. ഫത്തേപൂർ ജില്ലയിലെ അബൂ നഗർ പ്രദേശത്തുള്ള നവാബ് അബ്ദുൽ സമദ് മഖ്ബറയിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് ബിജെപി, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ കയറിക്കൂടിയത്. ഫത്തേപൂർ ഈദ്ഗാഹിനകത്ത് സ്ഥിതി ചെയ്യുന്ന മഖ്ബറ പുരാതന ഹിന്ദുക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു സംഭവം. 150 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

    ഹിന്ദുക്ഷേത്രം തകർത്താണ് മഖ്ബറ നിർമിച്ചത് എന്ന് വാട്ട്‌സാപ്പിലും മറ്റും പ്രചരിച്ചതോടെ പ്രദേശത്ത് സാമുദായി സംഘർഷാവസ്ഥ നിലനിനിന്നിരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ബജ്‌റംഗ് ദൾ, ഹിന്ദു മഹാസഭ, വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തുടങ്ങിയ ഹിന്ദു സംഘടനകളിലെ 2,000-ത്തോളം പേർ മഖ്ബറയിൽ എത്തി. ഇത് ശിവന്റെയും ശ്രീകൃഷ്ണന്റെയും ക്ഷേത്രമാണെന്നവകാശപ്പെട്ട് പൂജയും ആരതിയും നടത്താൻ ശ്രമിച്ചു. മഖ്ബറയുടെ മേൽ ഭഗവാ കൊടികൾ ഉയർത്തുകയും ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ये यूपी के ज़िला फ़तेहपुर का नवाब अब्दुल समद मकबरा है और यहां जो कुछ हो रहा है सब पुलिस प्रशासन की मौजूदगी में हो रहा है।

    इससे ज़्यादा और क्या लिखा जाये।

    दुनिया के सबसे बड़े जम्हूरी मुल्क में जम्हूरियत का जनाज़ा निकलते हुए देश/दुनिया देख रही है।#Fatehpur pic.twitter.com/20rBypqzP8

    — Shahnawaz Ansari (@shanu_sab) August 11, 2025

    അക്രമികളെ പ്രതിരോധിക്കാൻ 1500-ഓളം പ്രദേശവാസികൾ ഈദ്ഗാഹിന് സമീപം ഒത്തുകൂടിയത് സംഘർഷത്തിന് കാരണമായി. രണ്ട് വിഭാഗങ്ങൾ തമ്മിൽ കല്ലേറ് ഉണ്ടായതായും, മഖ്ബറയുടെ ചില ഭാഗങ്ങൾ തകർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മഖ്ബറയ്ക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഹിന്ദുത്വ ആൾക്കൂട്ടം ഈ തടസ്സങ്ങൾ തകർത്ത് അകത്ത് കടന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഏഴ് ജില്ലകളിൽ നിന്നുള്ള പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ച് പ്രദേശം നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

    ഹിന്ദു മഹാസഭയുടെ ഉത്തർപ്രദേശ് സംസ്ഥാന ഉപാധ്യക്ഷൻ മനോജ് ത്രിവേദി അടക്കം കണ്ടാലറിയുന്നവരും അറിയാത്തവരുമായ 150-ലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി തുടങ്ങിയവർ അക്രമത്തെ വിമർശിച്ചു. ഇത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണെന്നും സാമുദായിക ഐക്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഉവൈസി പറഞ്ഞു. പ്രതിസന്ധിയിലാകുമ്പോൾ വർഗീയ കാർഡ് പുറത്തിറക്കുന്ന ബിജെപിയുടെ സ്ഥിരം നാടകമാണ് ഫത്തേപൂരിൽ നടന്നതെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

    फतेहपुर में घटी घटना, तेज़ी से ख़त्म होती भाजपा की निशानी है।

    जब-जब भाजपा और उनके संगी साथियों की पोल खुलने लगती है, तब-तब सौहार्द बिगाड़ने की साज़िश की जाती है। जनता अब इस भाजपाई चाल को समझ गयी है। अब ऐसी करतूतों में जनता न तो अटकेगी और न ही इन घटनाओं से भटकेगी।

    देखना ये है कि…

    — Akhilesh Yadav (@yadavakhilesh) August 11, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Fatehpur Maqbara Hindutva Mob UP VHP
    Latest News
    വിദേശ കറൻസി ഇടപാടുകൾ നിരോധിച്ച് യെമൻ സർക്കാർ: യെമൻ റിയാൽ വഴി മാത്രം ഇടപാടുകൾ
    12/08/2025
    രോഗികള്‍ക്ക് ആശ്വാസമായി കുവൈത്തില്‍ 544 മരുന്നുകളുടെ വില കുറച്ചു
    12/08/2025
    പുതിയ ട്രാഫിക് നിയമം ഫലം കാണുന്നു: കുവൈത്തിൽ വാഹനാപകടങ്ങളും അപകട മരണങ്ങളും കുത്തനെ കുറഞ്ഞു
    12/08/2025
    ‌‍ഖത്തറിൽ വിശാലമായ അൽ-വലീദ പള്ളി തുറന്നു; ഭിന്നശേഷിക്കാർക്ക് പ്രത്യേക പാർക്കിങ് ഉൾപ്പെടെ
    12/08/2025
    ഡ്രൈവിംഗിനിടെ സ്ട്രോക്ക്: വാഹനാപകടത്തില്‍ പരിക്കേറ്റ പെരുമ്പാവൂര്‍ സ്വദേശി ദമാമില്‍ മരിച്ചു
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.