അഹമദാബാദ്– അമേരിക്ക-ഇസ്രായില്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഖാംനഇയെ അസഭ്യം പറയുന്നതും ചിത്രം കത്തിക്കുന്നതുമായ വിശാല്‍ ഗോയലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ശിയാ മുസ്ലിംകളുടെ ആത്മീയ നേതാവായ ഖാംനഇയെ ഇത്തരത്തില്‍ അപമാനിക്കുന്നത് പൊതു ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നതും സാമുദായിക ഐക്യം തകര്‍ക്കാനും മതവികാരം വൃണപ്പെടുത്താനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകളാണ് ഗുജറാത്ത് പോലീസിനെ സമൂഹമാധ്യമങ്ങളില്‍ ടാഗ് ചെയ്ത് പ്രതികരണമറിയിച്ചത്. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളോ പോലീസ് നടപടികള്‍ സ്വീകരിച്ചതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



